2023-24 വാര്‍ഷിക പദ്ധതി; മേപ്പയ്യൂര്‍ മലയില്‍മുക്ക്- കിഴക്കെ പുതുക്കുടി റോഡ് ഉദ്ഘാടനം ചെയ്തു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്ത് 17ം വാര്‍ഡ് മലയില്‍ മുക്ക്- കിഴക്കെ പുതുക്കുടി റോഡ് ഉദ്ഘാടനം ചെയ്തു. 2023-24 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 6 ലക്ഷം രൂപചിലവിട്ടാണ് റോഡ് നിര്‍മ്മിച്ചിരിക്കുന്നത്.

പഞ്ചായത്ത് പ്രസിഡണ്ട് കെ.ടി രാജന്‍ റോഡ് ഉദ്ഘാടനം നിര്‍വ്വഹിച്ചു. സ്റ്റാന്‍ഡിങ്ങ് കമ്മറ്റി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍ അദ്ധ്യക്ഷത വഹിച്ചു.

വികസന സമതി കണ്‍വീനര്‍ കെ.കെ. സുനില്‍കുമാര്‍, പി.കെ.പ്രകാശന്‍, രമേശന്‍ തായാട്ട്, അബ്ദുസലാം നാഗത്ത്, കറുത്തേടത്ത് രാജന്‍, മേലാട്ട് നാരായണന്‍, നാഗത്ത് സുധാകരന്‍, അബിത എന്നിവര്‍ സംസാരിച്ചു.