നരക്കോട് സ്വകാര്യ ബസും ബെെക്കും കൂട്ടിയിടിച്ച് പതിനെട്ടുകാരൻ മരിച്ചു


Advertisement
മേപ്പയ്യൂർ: നരക്കോട് സ്വകാര്യ ബസും ബെെക്കും കൂട്ടിയിടിച്ച് വിദ്യാർത്ഥി മരിച്ചു. മാമ്പൊയിൽ കുനിയിൽ അനയ് എസ് വിനോദാണ് മരിച്ചത്. പതിനെട്ട് വയസായിരുന്നു. ഇന്ന് രാവിലെ അനയ് സഞ്ചരിച്ച ബെെക്കും സ്വകാര്യ ബസും കൂട്ടിയിടിച്ചായിരുന്നു അപകടം.
Advertisement

മേപ്പയ്യൂരിൽ നിന്ന് നരക്കോടേക്ക് ബെെക്കിൽ വരികയായിരുന്നു അനയ്. ഇതേ സമയം കൊയിലാണ്ടിയിൽ നിന്നും മേപ്പയൂരിലേക്ക് വരികയായിരുന്ന സ്വകാര്യ ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. ഉടനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലും കോഴിക്കോടെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം പോസ്റ്റുമോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും.

Advertisement

വിനോദന്റെയും ഷെർലിയുടെയും മകനാണ്. സഹോദരി അൽക്ക.

Advertisement

Summary: 18-year-old dies after private bus collides with Bike at Narakode