കല്ലാച്ചിയില്‍ ടിപ്പര്‍ ലോറിയോടിച്ച പതിനേഴുകാരന്‍ പിടിയില്‍; ഉപ്പയ്‌ക്കെതിരെ കേസ്
കല്ലാച്ചി: ടിപ്പര്‍ ലോറിയുമായി റോഡിലിറങ്ങിയ പതിനേഴുകാരന്‍ പിടിയില്‍. വാണിയൂര്‍ റോഡിലാണ് സംഭവം. നാദാപുരം പൊലീസാണ് കുട്ടിയെ പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് കുട്ടിയുടെ അച്ഛന്‍ നജീബിന്റെ പേരില്‍ കേസെടുത്തു. ലോറിയും പൊലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.