ഹൃദയാഘാതം മൂലം കുറ്റ്യാടി സ്വദേശി ദുബൈയില്‍ അന്തരിച്ചു


കുറ്റ്യാടി: കുറ്റ്യാടി സ്വദേശി ഹൃദയാഘാതം മൂലം ദുബൈയില്‍ അന്തരിച്ചു. കുറ്റ്യാടിയിലെ മുള്ളന്‍കുന്ന് നവാസാണ് മരിച്ചത്. നാല്‍പ്പത്തിയൊന്ന് വയസ്സായിരുന്നു.

ദുബൈയില്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരനായിരുന്നു നവാസ്. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കുമെന്ന് സുഹൃത്തുക്കള്‍ അറിയിച്ചു.

ദേവര്‍പറമ്പില്‍ മുഹമ്മദിന്റെയും ജമീലയുടെയും മകനാണ്. നജീറയാണ് ഭാര്യ. മക്കള്‍: മുഹമ്മദ് റയാന്‍, മുഹമ്മദ് റഹംദില്‍, ആമിന മെഹ്‌റിന്‍, ആലിയ അമ്രീന്‍.