‘ധന്യം – ദീപ്തം’; സാംസ്‌കാരിക ഘോഷയാത്രയും കലാപരിപാടികളുമായി 150-ാംവാര്‍ഷികം ആഘോഷമാക്കാനൊരുങ്ങി കൊല്ലം എല്‍.പി സ്‌കൂള്‍, ബ്രോഷര്‍ പ്രകാശനം ചെയ്തു


കൊല്ലം: കൊല്ലം എല്‍.പി സ്‌കൂളിന്റെ 150-ാംവാര്‍ഷികാഘോഷത്തിന്റെ ബ്രോഷര്‍ ‘ധന്യം – ദീപ്തം’ പ്രകാശനം ചെയ്തു.
വാര്‍ഷികാഘോഷത്തിന്റെ ഔപചാരിക ഉദ്ഘാടനം ഡിസംബര്‍ 14ന് വൈകീട്ട് 5 മണിക്ക് വനം-വന്യജീവി വകുപ്പ് മന്ത്രി .എ.കെ ശശീന്ദ്രന്‍ നിര്‍വഹിക്കും. ചടങ്ങില്‍ സിനിമാതാരം ഉണ്ണിരാജ് മുഖ്യാതിഥിയായി പങ്കെടുക്കും. പരിപാടിയോടനുബന്ധിച്ച് സാംസ്‌കാരിക ഘോഷയാത്രയും വിവിധ കലാപരിപാടികളും അരങ്ങേറും.

പിഷാരികാവ് ദേവസ്വം ചെയര്‍മാന്‍ ഇളയിടത്ത് വേണുഗോപാല്‍, എക്‌സിക്യൂട്ടീവ് ഓഫീസര്‍ പ്രമോദ്കുമാര്‍. കെ.കെ, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങളായ എരോത്ത് അപ്പുക്കുട്ടിനായര്‍, കൊട്ടിലകത്ത് ബാലന്‍നായര്‍, പുനത്തില്‍ നാരായണന്‍കുട്ടി നായര്‍, മുണ്ടക്കല്‍ ഉണ്ണികൃഷ്ണന്‍നായര്‍, സി. ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍, പി. പി.രാധാകൃഷ്ണന്‍, എം. ബാലകൃഷ്ണന്‍, പുത്രന്‍ തൈക്കണ്ടി, സ്വാഗതസംഘം ചെയര്‍മാന്‍ ഫക്രുദ്ദീന്‍മാസ്റ്റര്‍, ജനറല്‍ കണ്‍വീനര്‍ എ.പി സുധീഷ്, ഹെഡ്മിസ്ട്രസ് ബിനിത. ആര്‍, ശശിമാസ്റ്റര്‍ ഭാവതാരിണി, രൂപേഷ്മാസ്റ്റര്‍, ഷെഫീഖ് മാസ്റ്റര്‍, അമ്പിളിടീച്ചര്‍ എന്നിവര്‍ സംസാരിച്ചു.

Summary: 150th Anniversary Celebration Brochure of kollam LP School released.