താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവം; ബന്ധു അറസ്റ്റിൽ, പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോയതെന്ന് കുടുംബം


Advertisement

കോഴിക്കോട്: താമരശ്ശേരിയിൽ 13 വയസുകാരിയെ കാണാതായ സംഭവത്തിൽ ബന്ധുവായ യുവാവ് അറസ്റ്റിൽ. കാണാതായ പെൺകുട്ടിയെയും ബന്ധുവായ യുവാവിനെയും ഇന്നലെ പുലർച്ചെ ബെംഗളുരുവിൽ വെച്ചാണ് കണ്ടെത്തിയത്. പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ യുവാവിനെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി. കർണാടക പൊലീസാണ് ഇവരെ കണ്ടെത്തി വിവരം കേരള പൊലീസിനെ അറിയിച്ചത്.

Advertisement

അതേ സമയം പോക്സോ കേസ് പ്രതിയായ ബന്ധു അതിജീവിതയായ പെൺകുട്ടിയെ ഭീഷണിപ്പെടുത്തി തട്ടിക്കൊണ്ടു പോവുകയായിരുന്നെന്ന് കുട്ടിയുടെ കുടുംബം പോലിസിൽ പരാതി നൽകി. കഴിഞ്ഞ ചൊവ്വാഴ്ച പരീക്ഷക്കായി സ്കൂളിൽ പോയ പെൺകുട്ടിയെ കാണാതാവുകയായിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ ബന്ധുവായ യുവാവിനൊപ്പം തൃശൂരിലെത്തിയതായി കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ ബെംഗളൂരുവിൽ വെച്ച് കർണാടക പൊലീസ് കുട്ടിയെ കണ്ടെത്തിയതായി കേരളാ പോലിസിന് വിവരം കൈമാറുകയായിരുന്നു.

Advertisement

Description: 13-year-old girl missing in Thamarassery; Relative arrested

Advertisement