കോതമംഗലത്ത് വീടിനടുത്തുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷം കാണാന്‍ പോയ പതിനൊന്നുകാരിയെ കാണാതായി


മൂവാറ്റുപുഴ: കോതമംഗലത്ത് വീടിനടുത്തുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷം കാണാനായി പോയ പതിനൊന്ന് വയസുള്ള പെണ്‍കുട്ടിയെ കാണാതായതായി പരാതി. വാരപ്പെട്ടി ഇഞ്ചൂരില്‍ പ്രേമകുമാറിന്റെ മകള്‍ അളകനന്ദ പ്രേംകുമാറിനെയാണ് (11) കാണാതായത്. ഇന്ന് വൈകുന്നേരം മൂന്ന് മുതലാണ് കുട്ടിയെ കാണാതായതെന്ന് പൊലീസ് അറിയിച്ചു.

വീടിനടുത്തുള്ള സ്‌കൂളിലെ വാര്‍ഷികാഘോഷം കാണാന്‍ പോകുന്നുവെന്ന് പറഞ്ഞാണ് കുട്ടി വീട്ടില്‍ നിന്ന് പോയത്. ഇതിന് ശേഷം മടങ്ങി വരാതായതോടെ പൊലീസിനെ ബന്ധപ്പെടുകയായിരുന്നു.

പിങ്ക് നിറത്തിലുള്ള ഉടുപ്പാണ് കാണാതാകുന്ന സമയത്ത് പെണ്‍കുട്ടി ധരിച്ചിരുന്നത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. എന്തെങ്കിലും വിവരം ലഭിക്കുന്നവര്‍ അടുത്തുള്ള പൊലീസ് സ്റ്റേഷനിലോ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ ബന്ധപ്പെടണമെന്ന് പൊലീസ് അറിയിച്ചു.

കോതമംഗലം പൊലീസ് സ്റ്റേഷന്‍ നമ്പര്‍ – 0485 2862328
എസ്.ഐ യുടെ ഫോണ്‍ നമ്പര്‍ – 9497987125.