ചങ്ങരോത്ത്: ചങ്ങരോത്ത് പഞ്ചായത്തില്‍ കൂട്ടമായ തെരുവുനായ ആക്രമണത്തില്‍ ആടുകള്‍ കൊല്ലപ്പെട്ടു. ഇന്നലെ രാത്രിയോടെയാണ് സംഭവം. ചങ്ങരോത്ത് പഞ്ചായത്തിലെ എട്ടാം വാര്‍ഡായ പന്തിരിക്കരയില്‍ കല്ലങ്കണ്ടി മീത്തല്‍ സൂപ്പിയുടെ വീട്ടിലെ ആടുകളാണ് നായയുടെ ആക്രമണത്തില്‍ ചത്തത്.

ഏകദേശം നാലോളം കൂട്ടമായി വന്ന തെരുവുനായകളാണ് അക്രമിച്ചിരിക്കുന്നത്. കൂട്ടമായി എത്തിയ ഇവയെ ആദ്യം സൂപ്പി പ്രദേശത്ത് നിന്നും ഓടിച്ചിരുന്നു. എന്നാല്‍ പിന്നീട് രാത്രി ഇവ വീണ്ടും എത്തി കൂട്ടില്‍ കെട്ടിയിട്ടിരുന്ന ആടുകളെ കടിച്ചുകൊല്ലുകയായിരുന്നു.

കറവുള്ള ആടിനെയും രണ്ട് കുട്ടികളെയും കൂട്ടില്‍ കയറിയാണ് കടിച്ച് കൊന്നത്. ഉടമ തെരുവനായ ആക്രമണത്തില്‍ പഞ്ചായത്ത് അധികൃതര്‍ക്കും മൃഗഡോക്ടര്‍ക്കും പരാതി നല്‍കിയിട്ടുണ്ട്. പ്രദേശത്ത് ഇടയ്ക്കിടെ കൂട്ടമായ തെരുനായ ആക്രമണം ഉണ്ടാവാറുണ്ടെന്ന് വാര്‍ഡ് മെമ്പര്‍ പി.കെ പ്രകാശിനി കൊയിലാണ്ടി ന്യൂസ് ഡോട് കോമിനോട് പറഞ്ഞു. പഞ്ചായത്തില്‍ വിവരമറിയിച്ചിട്ടുണ്ടെന്നും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും പറഞ്ഞു.