സംവിധാനം ജിന്റോ തോമസ്, കഥ സുധീഷ് കോട്ടൂർ: പേരാമ്പ്രക്കാരുടെ കൂട്ടായ്മയില്‍ പിറന്ന ‘എയ്ഞ്ചല്‍ ഹാപ്പിനസ്’ ഒടിടിയില്‍ ശ്രദ്ധേയമാവുന്നു


പേരാമ്പ്ര: ഒടിടിയില്‍ ശ്രദ്ധേ നേടി പേരാമ്പ്രക്കാരുടെ കൂട്ടായ്മയില്‍ പിറന്ന ഷോര്‍ട്ട് ഫിലിം. സുധീഷ് കോട്ടൂരിന്റെ കഥയില്‍ വിഷ്ണു മോഹനന്‍ തിരക്കഥ എഴുതി ജിന്റോ തോമസ് സംവിധാനം ചെയ്ത ‘എയ്ഞ്ചല്‍സ് ഹാപ്പിനസ്’ എന്ന ഷോര്‍ട്ട് ഫിലിമാണ് ഒടിടിയില്‍ തരംഗമാവുന്നത്. ജോണ്‍ എന്ന ചിത്രകാരന്റെ ജീവിതത്തിലേക്ക് കടന്നു വരുന്ന എയ്ഞ്ചല്‍ എന്ന പെണ്‍കുട്ടിയുടെ കഥയാണ് എയ്ഞ്ചല്‍സ് ഹാപ്പിനസ് പറയുന്നത്.

സുധീഷ് കോട്ടൂര്‍, മിത മിലന്‍ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപിച്ചിരിക്കുന്നത്. മഹേഷ് നടുവണ്ണൂര്‍, മുഹമ്മദ് എന്നിവര്‍ മറ്റു കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കിയത്. എസ്.കെ ഫിലിംസാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

ജിന്റോ തോമസ്

കഥാപറച്ചിലിന് ഭംഗി കൂട്ടുന്ന ചായഗ്രഹണം എടുത്തു പറയേണ്ടതാണ്. ചിത്രത്തില്‍ ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് ചന്തു മേപ്പയൂരാണ്. പ്രഹ്ളാദ് പുത്തഞ്ചേരി ആണ് എഡിറ്റിംഗ് ചെയ്തിരിക്കുന്നത്. നീസ്ട്രീം യൂട്യൂബ് ചാനലിലൂടെഫെബ്രുവരി 18 നാണ് ഏയ്ഞ്ചല്‍സ് ഹാപ്പിനസ് റിലീസ് ചെയ്തത്.