ശുചി മുറി വൃത്തിയാക്കൽ ഇനി എളുപ്പം; കൊയിലാണ്ടി നഗരസഭയിലെ സ്കൂളുകളിലേക്ക് പ്രഷർ പമ്പുകൾ വിതരണം ചെയ്തു


കൊയിലാണ്ടി: കൊയിലാണ്ടി നഗരസഭ 2021 – 22 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നഗരസഭയിലെ സ്കൂളുകളിലെ ശുചി മുറികൾ വൃത്തിയാക്കുവാൻ പ്രഷർ പമ്പുകൾ വിതരണം ചെയ്തു. കോതമംഗലം ജി.എൽ പി യിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർപേഴ്സൺ സുധ കിഴക്കെപ്പാട്ട് ഉദ്ഘാടനം നിർവ്വഹിച്ചു.

നഗരസഭ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൺ നിജില പറവക്കൊടി അധ്യക്ഷത വഹിച്ചു. കൗൺസിലർമാരായ എ അസീസ് മാസ്റ്റർ, വി.രമേശൻ മാസ്റ്റർ, പ്രധാന അധ്യാപകൻ കെ.രവി മാസ്റ്റർ, പി.ടി.എ.പ്രസിഡന്റ് അനിൽകുമാർ എന്നിവർ ആശംസകൾ നേർന്നു.
വാർഡ് കൗൺസിലർ ദൃശ്യ സ്വാഗതവും ഷൈനി ടീച്ചർ നന്ദിയും പറഞ്ഞു.