വൃക്കകളുടെ പ്രവര്‍ത്തനം തകരാറിലായോ? അറിയാം ഈ ലക്ഷണങ്ങളിലൂടെ
നമ്മുടെ ശരീരത്തിലെ ഓരോ അവയവങ്ങൾക്കും ഓരോ ധർമ്മമുണ്ട്. സുപ്രധാന അവയവമായ വൃക്കകൾ ശരീരത്തിൽ നിന്ന് വിഷ വസ്തുക്കളും മാലിന്യങ്ങളും പുറന്തള്ളാൻ സഹായിക്കുന്നു. എന്നാൽ വൃക്കകൾക്ക് അതിന്റെ ധർമ്മം നിർവഹിക്കാനാകാതെ വന്നാലോ? അതായത് വൃക്കകളുടെ പ്രവർത്തനം തകരാറിലായാൽ അത് ശാരീരിക പ്രവത്തനങ്ങളെ മൊത്തത്തിൽ ബാധിക്കും. അവ ശരിയായി പ്രവർത്തിക്കാത്തപ്പോൾ, നമ്മുടെ ശരീരം വിഷവസ്തുക്കളെ കൊണ്ട് നിറയുന്ന അവസ്ഥയുണ്ടാവുന്നു. ഇത് നമ്മുടെ ജീവന് പോലും ഭീഷണിയായേക്കാം. വൃക്കകളുടെ പ്രവർത്തനം മോശമായതിന്റെ നിങ്ങൾ ശ്രദ്ധിക്കേണ്ട ചില ലക്ഷണങ്ങൾ ഇതാ.
തകരാറിലായ വൃക്കകൾ സോഡിയം നിലനിർത്തുന്നതിനും ഇടയാക്കും, ഇത് നിങ്ങളുടെ കണങ്കാലുകളും പാദങ്ങളും നീര് കൊണ്ട് വീർക്കാൻ ഇടയാക്കും. ചിലപ്പോൾ വീക്കം മറ്റ് ആരോഗ്യപ്രശ്നങ്ങളുടെയും ലക്ഷണമാകാം.ക്ഷീണം
വൃക്കകൾ തകരാറിലായാൽ രക്തത്തിൽ വാഷ് വസ്തുക്കളും മാലിന്യങ്ങളും അടിഞ്ഞുകൂടുന്നു, ഇത് നിങ്ങളിൽ എല്ലായ്‌പ്പോഴും ക്ഷീണവും ബലഹീനതയും ഉണ്ടാക്കും. നിങ്ങൾക്ക് നല്ല ഉറക്കം ലഭിച്ചാൽ പോലും, നിങ്ങളുടെ ദൈനംദിന ജോലി നിർവഹിക്കാൻ ഇത് മൂലം നിങ്ങൾക്ക് ബുദ്ധിമുട്ടായിരിക്കാം.
മൂത്രത്തിൽ പത
ശരീരത്തിൽ നിന്ന് മാക്രോ ന്യൂട്രിയന്റ് അരിച്ചെടുക്കാൻ വൃക്കകൾക്ക് കഴിയാതെ വരുമ്പോൾ സംഭവിക്കുന്ന രക്തത്തിലെ അമിതമായ പ്രോട്ടീന്റെ അടയാളമാണ് നുരയോടും പതയോടും കൂടിയുള്ള മൂത്രം. ഈ ലക്ഷണവും അവഗണിക്കരുത്
രക്തം കലർന്ന മൂത്രം
വൃക്കകൾ തകരാറിലാണെന്ന് സൂചിപ്പിക്കുന്നതിന്റെ പ്രധാന ലക്ഷണമാണ് മൂത്രത്തിലെ രക്തത്തിന്റെ അംശം.
വിശപ്പിന്റെ അഭാവം
പല കാരണങ്ങളാൽ സംഭവിക്കാവുന്ന ഒരു സാധാരണ ലക്ഷണമാണ് മോശം വിശപ്പ്. ഇത് സംഭവിക്കുന്നതിന്റെ കാരണങ്ങളിൽ ഒന്ന് വൃക്കകളുടെ പ്രവർത്തനം മോശമാകുന്നത് മൂലമാവാം.
ചർമ്മത്തിലെ മാറ്റങ്ങൾ
രക്തത്തിലെ ധാതുക്കളുടെ അളവ് നിലനിർത്താൻ വൃക്കകൾ സഹായിക്കുന്നു. ഇതിലെ അസന്തുലിതാവസ്ഥ നിങ്ങളുടെ ചർമ്മത്തെ വരണ്ടതാക്കുകയും ചൊറിച്ചിൽ ഉണ്ടാക്കുകയും ചെയ്യും.
ഉറങ്ങാൻ ബുദ്ധിമുട്ട്
നിങ്ങളുടെ കിഡ്‌നി ശരിയായി പ്രവർത്തിക്കുന്നില്ലെങ്കിൽ നല്ല ഉറക്കം ലഭിക്കുന്നത് വളരെ ബുദ്ധിമുട്ടാണ്. അത്തരം സന്ദർഭങ്ങളിൽ ഉറക്കമില്ലായ്മ, ഉറക്കക്കുറവ്, അസ്വസ്ഥമായ ഉറക്കം എന്നിവ സാധാരണമാണ്.
ഏകാഗ്രതയുടെ അഭാവം
നിങ്ങളുടെ കിഡ്‌നിയിലെ ഏത് പ്രശ്‌നവും നിങ്ങളുടെ ഏകാഗ്രതയെ ബാധിക്കും. നിങ്ങൾക്ക് നിങ്ങളുടെ ജോലിയിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിഞ്ഞേക്കില്ല, പലപ്പോഴും വളരെയധികം അസ്വസ്ഥത തോന്നിയേക്കാം.
അതിനാൽ, ഈ ലക്ഷണങ്ങൾ നിസ്സാരമായി തള്ളിക്കളയാതെ ഉചിതമായ പരിശോധനാ നടപടികൾ കൈക്കൊള്ളുക.