വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് നെല്യാടി പാലത്തിന് സമീപത്തു നിന്ന് കളഞ്ഞുകിട്ടി; നിമിഷങ്ങള്‍ക്കകം ഉടമയെ കണ്ടെത്തി പേഴ്സ് തിരിച്ചേല്‍പ്പിച്ച് യുവാവ്
കൊയിലാണ്ടി: വിലപ്പെട്ട രേഖകളടങ്ങിയ പേഴ്സ് ഉടമയ്ക്ക് തിരികെ നല്കി യുവാവ് മാതൃകയായി. ഇരുപത്തിമൂന്നുകാരനായ തത്തംവെള്ളി പൊയില്‍ അഖിലാണ് എടിഎം കാര്‍ഡുകളും ഡ്രൈവിംഗ് ലൈസന്‍സും വിലമതിക്കുന്ന രേഖകളുമടങ്ങിയ പേഴ്സ് ഉടമയെ കണ്ടെത്തി തിരിച്ചേല്‍പ്പിച്ചത്. ഇന്ന് വൈകീട്ട് എട്ടരയോടെയാണ് സംഭവം.
ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന അഖിലിന് നെല്യാടി പാലത്തിന് സമീപത്തു നിന്നാണ് പേഴ്സ് കളഞ്ഞു കിട്ടിയത്. പേഴ്സിലുള്ള ഡ്രൈവിഗ് ലൈസന്‍സില്‍ നിന്നും കൊല്ലം സ്വദേശി ഷരീഫിന്റേതാണ് പേഴ്സെന്ന് മനസിലായി. തുടര്‍ന്ന് ഷരീഫിനെ ബന്ധപ്പെട്ട് പേഴ്സ് തിരിച്ചേല്‍പ്പിക്കുകയായിരുന്നു. അഞ്ച് എടിഎമ്മുകളും ലൈസന്‍സും വിലപ്പെട്ട രേഖകളുമാണ് പേഴ്സിലുണ്ടായിരുന്നത്.
ഇടത്തുംപുറത്ത് കുട്ടികൃഷ്ണന്-സുമ ദമ്പതികളുടെ മകനാണ് അഖില്‍. ഡി.വൈ.എഫ്.ഐ തത്തംപൊയില് യൂണിറ്റ് കമ്മിറ്റി അംഗമാണ്.