വടകരയില്‍ കോപ്പോള്‍ ഓഫീസില്‍ നിന്നും കാല്‍ലക്ഷം രൂപ മോഷണം പോയി; സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌കും കാണാനില്ല


വടകര: കോപ്പോള്‍ ഓഫീസില്‍ മോഷണം. കാല്‍ലക്ഷം രൂപയിലേറെയാണ് നഷ്ടമായത്. നോര്‍ത്ത് മലബാര്‍ ഡിസ്ട്രിക്ട് കോ ഓപ്പറേറ്റീവ് സപ്ലൈ ആന്റ് മാര്‍ക്കറ്റിംഗ് സൊസൈറ്റിയുടെ വടകരയിലെ ആസ്ഥാനമായ ജെ.ടി റോഡിലെ ഓഫീസിലാണ് മോഷണം നടന്നത്.

ഇന്ന് രാവിലെ ഓഫീസ് തുറക്കാനെത്തിയപ്പോഴാണ് മോഷണവിവരം അറിയുന്നത്. ഓഫീസിലെ സി.സി.ടി.വിയുടെ ഹാര്‍ഡ് ഡിസ്‌ക് മോഷ്ടാക്കള്‍ കൊണ്ടുപോയിട്ടുണ്ട്.

പിന്‍ഭാഗത്തെ പൂട്ട് തകര്‍ത്താണ് മോഷ്ടാക്കള്‍ അകത്തു കയറിയത്. അലമാരയില്‍ സൂക്ഷിച്ച പണമാണ് നഷ്ടമായത്. വടകര പൊലീസും ഡോഗ് സ്‌ക്വാഡും സ്ഥലത്ത് പരിശോധന നടത്തി.