മയക്കുമരുന്നുമായി കൊയിലാണ്ടി സ്വദേശികളായ മൂന്ന് യുവാക്കള്‍ തലശ്ശേരിയില്‍ പിടിയില്‍; പിടികൂടിയത് 0.917 ഗ്രാം ബ്രൗണ്‍ ഷുഗര്‍


Advertisement

തലശ്ശേരി: കൊയിലാണ്ടി സ്വദേശികളായ മൂന്ന് യുവാക്കളെ മയക്കുമരുന്നുമായി അറസ്റ്റ് ചെയ്തു. തലശ്ശേരിയില്‍ വച്ചാണ് ഇവരെ അറസ്റ്റ് ചെയ്തത്. മാടാക്കര ജുമാ മസ്ജിദ് പരിസരത്തെ മണിയേക്കല്‍ വീട്ടില്‍ എം.കെ.മുന്‍ഷിദ് (23), സി.ടി.ജുനൈസ് (25), എ.ആര്‍.മന്‍സൂര്‍ (25) എന്നിവരാണ് അറസ്റ്റിലായത്.

Advertisement

തലശ്ശേരി റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. 0.917 ഗ്രാം ബ്രൗണ്‍ ഷുഗറാണ് ഇവരില്‍ നിന്ന് പിടിച്ചെടുത്തത്. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന മറ്റൊരാള്‍ പൊലീസിനെ കണ്ടതോടെ ഓടിരക്ഷപ്പെട്ടു.

Advertisement

പട്രോളിങ്ങിനിടെയാണ് മൂവരും തലശ്ശേരി പൊലീസിന്റെ പിടിയിലായത്. സംശയാസ്പദമായ സാഹചര്യത്തില്‍ ഇവരെ കണ്ടതോടെ എസ്.ഐ സജേഷ് സി. ജോസ് മൂന്ന് പേരെയും പിടികൂടുകയായിരുന്നു. പരിശോധനയിലാണ് ബ്രൗണ്‍ ഷുഗര്‍ കണ്ടെടുത്തത്. പ്രതികളെ തലശ്ശേരി കോടതിയില്‍ ഹാജരാക്കി.

Advertisement