പറമ്പത്ത് ചന്ദ്രനെ അനുസ്മരിച്ച് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി


കോഴിക്കോട്: പറമ്പത്ത് ചന്ദ്രനെ അനുസ്മരിച്ച് സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി. ചന്ദ്രന്റെ ഒന്നാം അനുസ്മരണ ദിനത്തോടനുബന്ധിച്ച് പ്രകടനവും പൊതുയോഗവും നടത്തി. യോഗം സി.പി.ഐ.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗം പി.കെ ദിവാകരൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. ലോക്കൽ കമ്മിറ്റി അംഗം സി കെ പ്രവീൺ കുമാർ അധ്യക്ഷത വഹിച്ചു.

കെ.എസ്.ഇ.ബി വർക്കേഴ്‌സ് അസോസിയേഷൻ മുൻ വയനാട് ജില്ലാ സെക്രട്ടറിയും പള്ളിക്കര പാലിയേറ്റീവ് കെയർ സെന്റർ സ്ഥാപക ഡയറക്ടർ ബോർഡ് അംഗവും സിപിഐഎം പള്ളിക്കര ഈസ്റ്റ് ബ്രാഞ്ച് അംഗവുമായിരുന്ന ചന്ദ്രൻ ജനസേവത്തിൽ ഏറെ തല്പരനനായിരുന്നു.

പയ്യോളി ഏരിയ സെക്രട്ടറി എം പി ഷിബു, അനൂപ് കക്കോടി, പി ജനാർദ്ദനൻ എന്നിവർ സംസാരിച്ചു, പരിപാടിയിൽ ലോക്കൽ കമ്മിറ്റി അംഗം കെ കെ സ്വാഗതം പറഞ്ഞു.