നേരിയ ആധിപത്യം തുടര്‍ന്ന് ടി.ടി ഇസ്മായില്‍; പോരാട്ടം വീര്യം ചോരാതെ കാനത്തില്‍ ജമീലയും സന്ധ്യകുറുപ്പും: കൊല്ലം ഷാഫിയ്ക്ക് ഇനിയൊരു മുന്നേറ്റം സാധ്യമോ?; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരം ഫൈനല്‍ റൗണ്ടില്‍ പോരാട്ടം കനക്കുന്നു
കൊയിലാണ്ടി: Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടിയുടെ വാര്‍ത്താതാരത്തെ കണ്ടെത്താനായുള്ള വോട്ടെടുപ്പില്‍ ആദ്യ റൗണ്ട് മുതലുള്ള നേരിയ ആധിപത്യം തുടര്‍ന്ന് കെ റെയില്‍ സമരനായകന്‍ ടി.ടി ഇസ്മായില്‍. ഇന്ന്ഏഴുമണിവരെയുള്ള കണക്കുകള്‍ പ്രകാരം 3062 വോട്ടുകളാണ് ടി.ടി ഇസ്മായില്‍ നേടിയത്.
അതേസമയം കൊയിലാണ്ടിയുടെ പ്രിയ എം.എല്‍.എ കാനത്തില്‍ ജമീല ശക്തമായ മത്സരം കാഴ്ചവെച്ച് തൊട്ടുപിന്നില്‍ തന്നെയുണ്ട്. ആദ്യറൗണ്ടില്‍ നാലാം സ്ഥാനത്തായിരുന്ന കാനത്തില്‍ ജമീല ഫൈനല്‍ റൗണ്ടിന്റെ തുടക്കം മുതല്‍ നേരിയ വ്യത്യാസത്തില്‍ രണ്ടാം സ്ഥാനം നിലനിര്‍ത്തിയാണ് മുന്നേറുന്നത്. ഇരുനൂറോളം വോട്ടിന്റെ വ്യത്യാസം മാത്രമാണ് ആദ്യ രണ്ട് സ്ഥാനക്കാര്‍ തമ്മിലുള്ളത്. 2849 വോട്ടാണ് കാനത്തില്‍ ജമീല ഇതുവരെ നേടിയത്.
കോവിഡ് നോഡല്‍ ഓഫീസര്‍ സന്ധ്യ കുറുപ്പാണ് മൂന്നാം സ്ഥാനത്തുള്ളത്. 2679 വോട്ടുകള്‍ നേടി അവര്‍ കാനത്തില്‍ ജമീലയ്ക്ക് തൊട്ടുപിന്നില്‍ തന്നെ തുടരുകയാണ്. ആദ്യ റൗണ്ടില്‍ തുടക്കം മുതല്‍ മൂന്നാം സ്ഥാനത്തുണ്ടായിരുന്ന സന്ധ്യ കുറുപ്പ് അവസാന ദിവസം മികച്ച മത്സരം കാഴ്ചവെച്ചാണ് രണ്ടാം സ്ഥാനത്തെത്തി ഫൈനല്‍ റൗണ്ടിലേക്ക് കടന്നത്. അതുകൊണ്ടുതന്നെ ഇനി വരുംദിവസങ്ങളില്‍ മികച്ച മത്സരം നടക്കാനുള്ള സാധ്യത ഏറെയാണ്.
അതേസമയം, ആദ്യ റൗണ്ടില്‍ രണ്ടാം സ്ഥാനത്തെത്തിയ ഷാഫി കൊല്ലം ആദ്യമൂന്ന് സ്ഥാനക്കാരെ അപേക്ഷിച്ച് ബഹുദൂരം പിന്നിലാണ്. 312 വോട്ടുകള്‍ മാത്രമാണ് ഷാഫി ഇതുവരെ നേടിയത്. അതായത് ആകെ രേഖപ്പെടുത്തിയ വോട്ടിന്റെ വെറും 3.50% വോട്ടുകള്‍ മാത്രം. ഇന്നലത്തെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ വെറും നാല്‍പ്പതോളം വോട്ടുകള്‍ മാത്രമാണ് ഷാഫി ഇന്ന് നേടിയിരിക്കുന്നത്. വരുംദിവസങ്ങളില്‍ കൂടുതല്‍വോട്ടുകള്‍ വന്നില്ലെങ്കില്‍ ആദ്യ റൗണ്ടില്‍ നേടിയ വോട്ടുപോലും ഷാഫിയ്ക്ക് നിലനിര്‍ത്താന്‍ കഴിയുമോയെന്നത് സംശയമാണ്. 1157 വോട്ടുകളാണ് ഷാഫി ഒന്നാം റൗണ്ടില്‍ നേടിയത്.