നരയംകുളം സ്വദേശി അശ്വന്തിന്റെ ദുരൂഹ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കണം; കമ്മീഷണര്‍ക്ക് പരാതി നൽകി ആക്ഷന്‍ കമ്മിറ്റി
പേരാമ്പ്ര: നരയംകുളം സ്വദേശി അശ്വന്തി (20)ന്റെ ദുരൂഹ മരണം ക്രൈം ബ്രാഞ്ച് അന്വേഷിക്കണം എന്നാവശ്യപ്പെട്ട് ആക്ഷന്‍ കമ്മിറ്റി കണ്ണൂര്‍ സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിവേദനം നല്കി. ആക്ഷന്‍ കമ്മിറ്റി ചെയര്‍ പേഴ്സനും വാര്‍ഡ് മെമ്പറുമായ ടി.പി. ഉഷ, സി.പി.എം ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ടി. ഷാജു എന്നിവരുടെ നേതൃത്വത്തിലാണ് സിറ്റി പൊലീസ് കമ്മീഷണര്‍ ആര്. ഇളങ്കോ ഐ.പി.എസിന് നിവേദനം നല്‍കിയത്. ലോക്കല്‍ പൊലീസിന്റെ അന്വേഷണ വിവരം ക്രൈം ബ്രാഞ്ചിന് കൈമാറുമെന്നും ശേഷം ക്രൈംബ്രാഞ്ച് അന്വേഷണമാവാമെന്നും കമ്മീഷണര്‍ ഉറപ്പ് നല്കി.
കണ്ണൂര്‍ തോട്ടട ഗവ: പോളിടെക്നിക്കില്‍ മൂന്നാം വര്‍ഷ ഇലക്ട്രോണിക് വിദ്യാര്‍ത്ഥിയായിരുന്ന തച്ചറോത്ത് ശശിയുടെ മകന് അശ്വന്തിനെ കഴിഞ്ഞ ഡിസംബര്‍ ഒന്നിനാണ് ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. ആത്മഹത്യ ചെയ്യാന്‍ യാതൊരു സാഹചര്യവും നിലവിലില്ലെന്നിരിക്കെ മരണത്തില്‍ വലിയ ദുരൂഹതയുണ്ടെന്നാണ് നിവേദനത്തില്‍ പറയുന്നത്.
ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി ഒരുക്കിയ മുറിയിലെ ഫാനിലാണ് അശ്വന്ത് കെട്ടി തൂങ്ങിയതായി പറയുന്നത്. ഫാനില്‍ നിന്ന് അഴിച്ചു കിടത്തിയവര് ആശുപത്രിയില്‍ എത്തിക്കാന്‍ ശ്രമിച്ചില്ലെന്നും പറയുന്നു. മരിക്കുന്ന ദിവസം രാത്രി ഹോസ്റ്റലിലെ ഒരു വിദ്യാര്‍ത്ഥിക്ക് തലക്ക് മുറിവേറ്റിരുന്നു. ഇതിന്റെകാരണത്തെ കുറിച്ചും