നഗര വികസനത്തിനായി കുടിയൊഴിക്കപ്പെട്ട വ്യാപാരികൾക്ക് സഹായം ഒന്നും ലഭച്ചിട്ടില്ല; സമരത്തിനൊരുങ്ങി വ്യാപാരികൾ
കൊയിലാണ്ടി: നഗര വികസനത്തിനായും റെയിൽവേ മേൽപ്പാലത്തിന് വേണ്ടിയും കുടിയൊഴിക്കപ്പെട്ട വ്യാപാരികൾ ഇന്നും അവഗണനയിൽ. പതിനൊന്ന് വർഷത്തിലേറെയായി യാതൊരു വിധ സഹായങ്ങളും ലഭിച്ചിട്ടില്ല എന്ന് പരാതിയുമായി വ്യാപാര വ്യവസായ ഏകോപന സമിതി യോഗം. ഇനിയും തുടർ നടപടികളുണ്ടായില്ലെങ്കിൽ സമരവുമായി മുന്നോട്ടു പോകുമെന്ന് നിവേദനത്തിലൂടെ അവർ അറിയിച്ചു.
മുൻസിപ്പൽ സെക്രട്ടറിക്കും വൈസ് ചെയർമാനുമാണ് നിവേദനം നൽകിയത്. കെ.പി ശ്രീധരൻ ടി.പി ഇസ്മായിൽ, ശറഫുദ്ധീൻ, എം .ശശീന്ദ്രൻ, പ്രബീഷ് കുമാർ, സുൾഫിക്കർ എന്നിവർ പങ്കെടുത്തു.