ടോക്കൺ സംവിധാനം നിലച്ചിട്ട് നാളുകൾ; ആളുകൾ കൂട്ടം കൂടി നിൽക്കുന്നത് പതിവായി തിരുവങ്ങുർ സി.എച്ച്.സി


പന്തലായനി: എങ്ങനെ ടോക്കൺ കിട്ടുമെന്നോ, എപ്പോൾ പേര് വിളിക്കുമെന്നോ അറിയാതെ തിരുവങ്ങുർ സി.എച്ച്.സിയിൽ എത്തുന്ന ആളുകൾ വലയാൻ തുടങ്ങിയിട്ട് നാളുകൾ കുറച്ചായി. ടോക്കൺ സംവിധാനം നിലച്ചതാണ്‌ കൂട്ടം കൂടലിനു വഴിയൊരുക്കിയത്. ഈ പ്രശ്നം ആരംഭിച്ചിട്ട് മാസങ്ങൾ കുറച്ചായെങ്കിലും ഇത് വേറെ ഇതിനൊരു പരിഹാരം ഉദ്യോഗസ്ഥർ കണ്ടെത്തിയിട്ടില്ല.

ബ്ലോക്ക് പഞ്ചായത്തിലെ പ്രധാന ആരോഗ്യ കേന്ദ്രമാണ് തിരുവങ്ങൂർ സി.എച്ച്.സി. അതിനാൽ തന്നെ നിരവധി ആളുകൾ ഇവിടെ എത്താറുണ്ട്. നിലവിലെ സാഹചര്യത്തിൽ രോഗികൾ കൂട്ടം കൂടി നിൽക്കുന്നത് കോവിഡ്, ഒമൈക്രോൺ എന്നിവ പകരുന്നതിനും രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിക്കുന്നതിന് കാരണമായേക്കാം.

 

ടോക്കൺ സംവിധാനത്തിലെ തകരാർ ഉടനടി പരിഹരിക്കണമെന്നാവശ്യപ്പെട്ട് ഡി.വൈ.എഫ്.ഐ കാപ്പാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ പരാതി നൽകി. മെഡിക്കൽ ഓഫീസർ ഡോക്ടർ ആനി ടി.പി ക്കാണ് പരാതി നൽകിയത്. ആർ.ടി.പി.സി.ആർ ടെസ്റ്റ് പരമാവധി ദിവസങ്ങളിൽ ചെയ്യുക, ആവശ്യത്തിനുള്ള മരുന്നുകൾ ലഭ്യമാക്കുക, സാനിറ്റൈസേഷൻ സൗകര്യം എന്നിവ കാര്യക്ഷമമാക്കുക എന്നീ ആവശ്യങ്ങളും പരാതിയിൽ ഉന്നയിച്ചു.

ഡി.വൈ.എഫ്.ഐ കാപ്പാട് മേഖല സെക്രട്ടറി ഷിബിൽ രാജ്, പ്രസിഡന്റ് ശ്രിജിലേഷ്, ജോ.സെക്രട്ടറി ശിവപ്രസാദ്, മേഖലാ കമ്മിറ്റിയംഗം ഷൈരാജ് എന്നിവർ മെഡിക്കൽ ഓഫീസറുമായി ചർച്ച നടത്തി. എത്രയും പെട്ടെന്ന് പ്രശ്നങ്ങൾ പരിഹരിക്കാൻ വേണ്ട നടപടികൾ സ്വീകരിക്കും എന്ന് അധികാരികൾ ഉറപ്പ് നൽകി.

[vote]