ജില്ലയില്‍ ഇന്ന് 1477 പുതിയ കോവിഡ് രോഗികള്‍; 2,827 പേര്‍ രോഗമുക്തി നേടി


കോഴിക്കോട്: ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1,477 പേര്‍ക്ക്. സമ്പര്‍ക്കം വഴി 1,443 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 24 പേര്‍ക്കും സംസ്ഥാനത്തിന് പുറത്തു നിന്നു വന്ന ഏഴ് പേര്‍ക്കും മൂന്ന് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 6,662 പേരെ പരിശോധനക്ക് വിധേയരാക്കി.

ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 2,827 പേര്‍കൂടി രോഗമുക്തി നേടി. നിലവില്‍ 11,931 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 23,515 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,615 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍

സര്‍ക്കാര്‍ ആശുപത്രികള്‍ – 264
സ്വകാര്യ ആശുപത്രികള്‍ – 593
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 28
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 27
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ – 11,019