ജില്ലയിലെ പുതിയ കോവിഡ് രോഗികള്‍ നാനൂറില്‍ താഴെ, രോഗമുക്തി നേടിയവര്‍ 835
കോഴിക്കോട്: ജില്ലയിലും പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തില്‍ കുറവ്. 353 കോവിഡ് പോസിറ്റീവ് കേസുകളാണ് ഇന്ന് റിപ്പോര്‍ട്ട് ചെയ്തത്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 825 പേര്‍ കൂടി രോഗമുക്തി നേടി.
സമ്പര്‍ക്കം വഴി 346 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത 6 പേര്‍ക്കും കേരളത്തിന് പുറത്ത് നിന്നും വന്ന ഒരാള്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 3,218 പേരെ പരിശോധനക്ക് വിധേയരാക്കി.നിലവില്‍ 4,751 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 7,371 ആളുകളാണ് ക്വാറന്റൈനിലുള്ളത്. 5,944 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍:
സര്‍ക്കാര്‍ ആശുപത്രികള്‍ – 95
സ്വകാര്യ ആശുപത്രികള്‍ – 300
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 11
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 1
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ – 3,962