കോഴിക്കോട് ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ (11/02/2022)
കോഴിക്കോട്: ജില്ലാ ഭരണകൂടത്തിൽ നിന്നുള്ള ഇന്നത്തെ അറിയിപ്പുകൾ വായിക്കാം.
മെഗാ തൊഴില്‍മേള: ഫെബ്രുവരി 16 വരെ അപേക്ഷിക്കാം
കോഴിക്കോട് ഗവ. എന്‍ജിനീയറിങ് കോളേജില്‍ ഫെബ്രുവരി 19ന് നടക്കുന്ന ‘ശ്രം’ മെഗാ തൊഴില്‍ മേളയില്‍ കേരള സ്റ്റേറ്റ് ജോബ് പോര്‍ട്ടിലില്‍ പ്രൊഫൈല്‍ രജിസ്ട്രേഷന് ചെയ്തവര്‍ ജോബ്ഫെയര്‍ ടാബ് വഴി തൊഴില്‍ അവസരങ്ങളിലേക്ക് അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടതാണ്. അവസാന തീയതി ഫെബ്രുവരി 16. പ്രൊഫൈല്‍ രജിസ്ട്രേഷന് പോര്‍ട്ടല്‍: www.statejobportal.kerala.gov.in
വാഹന ലേലം
കോഴിക്കോട് റൂറല്‍ ചോമ്പാല, കൂരാച്ചുണ്ട്, താമരശ്ശേരി, കൊടുവള്ളി, മുക്കം പോലീസ് സ്റ്റേഷനുകളുടെ പരിസരങ്ങളിലും ഡംപിങ് യാര്‍ഡിലുമായി അവകാശികള്‍ ഇല്ലാത്തതും, നിലവില്‍ അന്വേഷണാവസ്ഥയിലോ, കോടതി വിചാരണയിലോ പരിഗണനയിലോ ഇല്ലാത്തതുമായ 71 വാഹനങ്ങള്‍ അവകാശികള്‍ ഇല്ലാത്ത വാഹനങ്ങളായി പരിഗണിച്ച് എംഎസ്ടിസി ലിമിറ്റഡിന്റെ വെബ്സൈറ്റായ www.mstcecommerce.com മുഖേന ഫെബ്രുവരി 22 രാവിലെ 11 മണി മുതല്‍ 4 വരെ ഓണ്‍ലൈനായി ലേലംചെയ്യും. ലേലത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് ഫെബ്രുവരി 10 മുതല്‍ 21 വരെ സ്റ്റേഷന് ഹൗസ് ഓഫീസറുടെ അനുമതിയോടെ വാഹനങ്ങള്‍ പരിശോധിക്കാവുന്നതാണ്. ഫോണ്‍: 0496 2523031
ടെണ്ടര്‍
വടകര ഐ.സി.ഡി.എസ്. പ്രൊജക്ടില്‍ 2021-22 വര്‍ഷത്തില്‍ അങ്കണവാടി സര്‍വീസ് കണ്ടിജന്‍സി സാധനങ്ങള്‍ വാങ്ങുന്നതിനും ഫോമുകള്‍, രജിസ്റ്ററുകള്‍ എന്നിവ പ്രിന്റ് ചെയ്യുന്നതിനും ടെണ്ടര്‍ ക്ഷണിച്ചു. ടെണ്ടര്‍ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 16 ഉച്ചക്ക് രണ്ടു മണി. വിവരങ്ങള്‍ക്ക് ഫോണ്‍: 0496 2501822, 8590397379
ജില്ലയിലെ താലൂക്കുകളില്‍ സൗജന്യ അപസ്മാര രോഗനിര്‍ണയ ക്യാമ്പ് നടത്തുന്നു
ഫെബ്രുവരി 14ന് ലോക എപ്പിലെപ്സി ദിനാചരണത്തോടനുബന്ധിച്ച് ജില്ലയിലെ താലൂക്കുകളില്‍ അപസ്മാര രോഗനിര്‍ണയ ക്യാമ്പ് നടത്തുന്നു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് സൗജന്യ നിരക്കില്‍ ശസ്ത്രക്രിയയും ചികിത്സയും നല്‍കും. 18 വയസ്സ് വരെ പ്രായമുള്ള കുട്ടികള്‍ക്കും ഭിന്നശേഷിക്കാര്‍ക്കും ‘കിരണം’ പദ്ധതിക്കുകീഴില്‍ സംഘടിപ്പിക്കുന്ന മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാം.
നാഷണല്‍ ട്രസ്റ്റ് LLC കോഴിക്കോട്, ആസ്റ്റര്‍ മിംസ്, ജില്ലാ സാമൂഹ്യനീതി വകുപ്പ്, ജില്ലാ വനിതാ-ശിശു വികസന വകുപ്പ്, ഹ്യുമാനിറ്റി ചാരിറ്റബിള്‍ ട്രസ്റ്റ് തുടങ്ങിയവരുടെ സഹകരണത്തോടെ നാല് താലുക്കുകളിലും മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിക്കും. ഫെബ്രുവരി 14 രാവിലെ 9 മണിക്ക് ക്യാമ്പിന്റെ ജില്ലാതല ഉദ്ഘാടനം കോഴിക്കോട് ടൗണ്‍ഹാളില്‍ മേയര്‍ ബീനാ ഫിലിപ്പ് നിര്‍വഹിക്കും. കോഴിക്കോട് താലൂക്കിലെ ക്യാമ്പും അന്നേദിവസം ടൗണ്‍ഹാളില്‍ സംഘടിപ്പിക്കും.
ക്യാമ്പില്‍ പങ്കെടുക്കുന്നതിനായി രജിസ്റ്റര്‍ ചെയ്യാന്‍ സന്ദര്‍ശിക്കുക: shorturl.at/aiCV8
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 8137999990
അപേക്ഷാ തീയതി നീട്ടി
കേരള അബ്കാരി തൊഴിലാളി ക്ഷേമനിധി പദ്ധതിയില്‍ അംഗങ്ങളായിട്ടുള്ള വിദേശമദ്യ, ബാര്‍ സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ മക്കള്‍ക്ക് 2020-21 അധ്യയന വര്‍ഷത്തിലെ സ്കോളര്‍ഷിപ്പിന് അപേക്ഷിക്കുന്നതിനുള്ള അവസാനതീയതി ഫെബ്രുവരി 28 വരെ നീട്ടി. നിലവില്‍ തുടര്‍വിദ്യാഭ്യാസ കോഴ്സില്‍ പഠിക്കുന്നവര്‍ക്കാണ് സ്കോളര്‍ഷിപ്പിന് അര്‍ഹത. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2768094
വിമുക്തി ജില്ലാമിഷന് കോ-ഓഡിനേറ്റര്‍: കരാര്‍ നിയമനം
എക്സൈസ് വകുപ്പിന്റെ വിമുക്തി ജില്ലാമിഷന് കോ-ഓഡിനേറ്റര്‍ തസ്തികയിലെ 1 ഒഴിവിലേക്ക് കരാര്‍ നിയമനത്തിന് അപേക്ഷിക്കാം.
യോഗ്യത: സോഷ്യല്‍ വര്‍ക്ക്, സൈക്കോളജി, സോഷ്യോളജി, വിമന്‍ സ്റ്റഡീസ്, ജന്റര്‍ സ്റ്റഡീസ് എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ നേടിയ അംഗീകൃത സര്‍വകലാശാലാ ബിരുദാനന്തര ബിരുദം. ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട സര്‍ക്കാര്‍/ അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലോ മിഷനുകളിലോ പ്രൊജക്ടുകളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയം അഭികാമ്യം.
പ്രായപരിധി: 23നും 60നും ഇടയില്‍
പ്രതിമാസ വേതനം: 50,000 രൂപ
ബയോഡാറ്റ, മൊബൈല്‍ നമ്പര്‍, സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പ് എന്നിവ സഹിതം ഫെബ്രുവരി 25 വൈകിട്ട് 5 മണിക്ക് മുന്‍പായി എക്സൈസ് ഡെപ്യൂട്ടി കമ്മിഷണറുടെ കാര്യാലയം, എക്സൈസ് ഡിവിഷന് ഓഫീസ്, സിവില്‍ സ്റ്റേഷന്, കോഴിക്കോട് – 673020 എന്ന വിലാസത്തില്‍ അപേക്ഷിക്കാം.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0495 2372927 ഇ-മെയില്‍: [email protected]
നേഴ്സുമാരെ ആവശ്യമുണ്ട്
കേന്ദ്ര സാമൂഹ്യനീതി വകുപ്പിന്റെ അംഗീകാരത്തോടെയും സാമ്പത്തിക സഹായത്തോടെയും എം.ഇ.ടിക്ക് കീഴില്‍ കോഴിക്കോട് നടക്കാവില്‍ പ്രവര്‍ത്തിക്കുന്ന സുരക്ഷ ലഹരി വിമോചന കേന്ദ്രത്തിലേക്ക് ജി.എന്‍.എം നേഴ്സുമാരെ ആവശ്യമുണ്ട്. യോഗ്യരായവര്‍ അപേക്ഷ [email protected] എന്ന ഇ-മെയില്‍ വിലാസത്തില്‍ അയക്കുക. ഫോണ്‍: 9846374969
എംപ്ലോയബിലിറ്റി സെന്ററില്‍ തൊഴിലവസരം
കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പ്രവര്‍ത്തിക്കുന്ന എംപ്ലോയബിലിറ്റി സെന്റര്‍ ജില്ലയിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഒഴിവുളള സീനിയര്‍ എക്സിക്യൂട്ടീവ് എച്ച്.ആര് (യോഗ്യത: എം.ബി.എ , ടീം ലീഡര്‍ – സെയില്‍സ്, കസ്റ്റമര്‍ റിലേഷന്‍ എക്സിക്യൂട്ടീവ് (യോഗ്യത: ബിരുദം), വാറണ്ടി ട്രെയിനി (യോഗ്യത: ബി.ഇ/ ബി.ടെക്/ഡിപ്ലോമ ഇന്‍ ഓട്ടോമൊബൈല്‍/ മെക്കാനിക്കല്‍), കാഷ്യര്‍ (യോഗ്യത: ബികോം + ടാലി), സെയില്‍സ് കസള്‍ട്ടന്റ് (യോഗ്യത : ബിരുദം, ഫോര്‍ വീലര്‍ ലൈസന്‍സ്) എന്നീ തസ്തികകളിലേക്ക് ഫെബ്രുവരി 14 തിങ്കളാഴ്ച രാവിലെ 10.30ന് കൂടിക്കാഴ്ച നടത്തുന്നു. പ്രായപരിധി 35 വയസ്സ്. എംപ്ലോയബിലിറ്റി സെന്ററില്‍ പേര് രജിസ്റ്റര്‍ ചെയ്തവര്‍ക്ക് സൗജന്യമായും അല്ലാത്തവര്‍ക്ക് 250 രൂപ ഒറ്റത്തവണ ഫീസ് അടച്ചും കൂടിക്കാഴ്ചയ്ക്ക് പങ്കെടുക്കാം. താത്പര്യമുളള ഉദ്യോഗാര്‍ഥികള്‍ അഭിമുഖത്തില്‍ പങ്കെടുക്കുന്നതിനായി 04952370176 എന്ന വാട്സ്ആപ്പ് നമ്പറില്‍ ബന്ധപ്പെടുക.
ഫോണ്‍ : 0495 2370176
അപേക്ഷ ക്ഷണിച്ചു
കോഴിക്കോട് താലൂക്കിലെ മുത്താലം ദുര്‍ഗ്ഗ ഭഗവതി ക്ഷേത്രത്തിലെ പാരമ്പര്യേതര ട്രസ്റ്റിമാരുടെ ഒഴിവിലേക്ക് അര്‍ഹരായ തദ്ദേശവാസികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകള്‍ ഫെബ്രുവരി 27 വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി കോഴിക്കോട് സിവില്‍ സ്റ്റേഷനിലെ ഡി ബ്ലോക്ക് മൂന്നാം നിലയില്‍ പ്രവര്‍ത്തിക്കുന്ന മലബാര്‍ ദേവസ്വംബോര്‍ഡ് അസിസ്റ്റന്റ് കമ്മീഷണറുടെ ഓഫീസില്‍ ലഭിക്കേണ്ടതാണ്. ഫോണ്‍: 0495 2374547
അറിയിപ്പ്
കോഴിക്കോട് ജില്ലയിലെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ ഹൈസ്കൂള്‍ ടീച്ചര്‍ (ഹിന്ദി) – തസ്തികമാറ്റം വഴി – തസ്തികയ്ക്ക് 31.12.2019 തീയതിയിലെ ഗസറ്റ് വിജ്ഞാപന പ്രകാരം – കാറ്റഗറി നമ്പര്‍ 513/2019 – യോഗ്യരായ അപേക്ഷകര്‍ ലഭ്യമല്ലാത്തതിനാല്‍ പ്രസ്തുത വിജ്ഞാപന പ്രകാരമുള്ള തിരഞ്ഞെടുപ്പ് നപടികള്‍ റദ്ദാക്കിയതായി കേരള പി.എസ്.സി. ജില്ലാ ഓഫീസര്‍ അറിയിച്ചു.
അദാലത്ത്
കെട്ടിട നിര്‍മാണവുമായി ബന്ധപ്പെട്ട് മണ്ണ് നീക്കംചെയ്യുന്നതിനായി സമര്‍പ്പിച്ച അപേക്ഷകളില്‍ ജില്ലാ മൈനിങ് & ജിയോളജി വകുപ്പില്‍ അദാലത്ത് നടത്തുന്നു. ഫെബ്രുവരി 14 മുതല്‍ 19 വരെയാണ് അദാലത്ത്. അപേക്ഷകരുടെ സ്ഥലപരിശോധന നടത്തുന്നതിനായി മൂന്ന് ടീമുകള്‍ മൈനിങ് & ജിയോളജി വകുപ്പില്‍ പ്രവര്‍ത്തിക്കും. ഫെബ്രുവരി 28നുള്ളില്‍ എല്ലാ അപേക്ഷകളും തീര്‍പ്പാക്കാനാണ് ഉദ്ദേശിക്കുന്നത്.