കോഴിക്കോട് ആശ്വാസം, പ്രതിദിന കോവിഡ് കേസുകള്‍ അഞ്ഞൂറില്‍ താഴെ; 433 പേര്‍ക്ക് രോഗം ബാധിച്ചത് സമ്പര്‍ക്കം വഴി
കോഴിക്കോട്: ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കോവിഡ് കേസുകള്‍ അഞ്ഞൂറില്‍ താഴെ തുടരുന്നു. 448 പേര്‍ക്കാണ് ജില്ലയില്‍ ഇന്ന് കോവിഡ് സ്ഥിരീകരിച്ചത്. ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സികള്‍, വീടുകള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്ന 996 പേര്‍ കൂടി രോഗമുക്തി നേടി. 5,946 മരണങ്ങളാണ് ഇതുവരെ കോവിഡ് മൂലമെന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.
സമ്പര്‍ക്കം വഴി 433 പേര്‍ക്കും ഉറവിടം വ്യക്തമല്ലാത്ത എട്ട് പേര്‍ക്കും കേരളത്തിന് പുറത്ത് നിന്നു വന്ന അഞ്ച് പേര്‍ക്കും രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ക്കുമാണ് രോഗം സ്ഥിരീകരിച്ചത്. 5,175 പേരെ പരിശോധനക്ക് വിധേയരാക്കി. നിലവില്‍ 4,170 ആളുകളാണ് കോവിഡ് ബാധിതരായി ഉള്ളത്. 6,590 ആളുകളാണ് ക്വാറന്റൈനിലുള്ളത്.
നിലവില്‍ ജില്ലയിലെ കോവിഡ് ആശുപത്രികള്‍, എഫ്.എല്‍.ടി.സി.കള്‍ എന്നിവിടങ്ങളില്‍ ചികിത്സയിലുളളവര്‍:
സര്‍ക്കാര്‍ ആശുപത്രികള്‍ – 77
സ്വകാര്യ ആശുപത്രികള്‍ – 249
സെക്കന്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 9
ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററുകള്‍ – 1
വീടുകളില്‍ ചികിത്സയില്‍ കഴിയുന്നവര്‍ – 3,388