കൊവിഡിനെതിരായ പോരാട്ടത്തില്‍ കൊയിലാണ്ടിയെ മുന്നില്‍ നിന്ന് നയിച്ചു, മികവാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ ആരോഗ്യപ്രവര്‍ത്തകര്‍ക്ക് മാതൃക; Sky ടൂര്‍സ് & ട്രാവല്‍സ് കൊയിലാണ്ടി വാര്‍ത്താ താരത്തില്‍ ഡോ. സന്ധ്യ കുറുപ്പ്
കൊയിലാണ്ടി താലൂക്ക് ഹെഡ് ക്വാര്‍ട്ടേഴ്‌സ് ആശുപത്രിയിലെ ജനറല്‍ മെഡിസിന്‍ ഡോക്ടറാണ് ഡോ. സന്ധ്യ കുറുപ്പ്. എന്നാല്‍ അതിലുപരി കോവിഡ് പിടിമുറുക്കിയ സമയത്ത് കൊയിലാണ്ടിയെ മുന്നില്‍ നിന്ന് നയിച്ച ആരോഗ്യപ്രവര്‍ത്തകണ് സന്ധ്യ കുറുപ്പ്. Sky ട്രാവല്‍സ് കൊയിലാണ്ടി അവതരിപ്പിക്കുന്ന കൊയിലാണ്ടിയുടെ വാര്‍ത്താ താരം പരിപാടിയുടെ ആദ്യഘട്ട വോട്ടിങ്ങിനായുള്ള പട്ടികയില്‍ ഉള്‍പ്പെട്ട ഡോ. സന്ധ്യ കുറുപ്പ് കൊയിലാണ്ടിയിലെ കോവിഡ് നോഡല്‍ ഓഫീസറായിരുന്നു.
മികച്ച രീതിയിലാണ് ഡോ. സന്ധ്യ കൊയിലാണ്ടിയിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തിയത്. ഊണും ഉറക്കവും പോലും ഉപേക്ഷിച്ച് പോലുമുള്ള കഠിനമായ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ഡോ. സന്ധ്യയുടെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം നടന്നത് എന്ന് അവരുമായി അടുത്ത വൃത്തങ്ങള്‍ പറയുന്നു.
എം.ബി.ബി.എസിന് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ നിന്ന് മെഡിസിനില്‍ പി.ജി കരസ്ഥമാക്കിയ ഡോ. സന്ധ്യ കുറുപ്പ് മേപ്പയ്യൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ് ആദ്യമായി സേവനമനുഷ്ഠിച്ചത്. തുടര്‍ന്ന് അരിക്കുളം, കാക്കൂര്‍, കുന്ദമംഗലം എന്നിവിടങ്ങളിലും പ്രവര്‍ത്തിച്ചു. ഇതിന് ശേഷം മൂന്ന് കൊല്ലം മുമ്പാണ് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലെത്തുന്നത്. അരിക്കുളത്ത് ജോലി ചെയ്യുമ്പോള്‍ പഞ്ചായത്തില്‍ സമ്പൂര്‍ണ്ണ അന്ധതാനിവാരണം നടപ്പാക്കിയത് ഡോ. സന്ധ്യയുടെ നേതൃത്വത്തിലാണ്.
വടകര എടോടി സ്വദേശിയാണ് ഡോ. സന്ധ്യ കുറുപ്പ്. പരേതനായ കുഞ്ഞിരാമക്കുറുപ്പിന്റെയും ലക്ഷ്മിക്കുട്ടിയമ്മയുടെയും മകളാണ്. ഭര്‍ത്താവ് ഡോ. ജയചന്ദ്രന്‍ മഞ്ചേരി മെഡിക്കല്‍ കോളേജിലെ മെഡിസിന്‍ വിഭാഗം മേധാവിയും റുമറ്റോളജിസ്റ്റുമാണ്.
2020 ലെ ഐ.എം.എയുടെ നാഷണല്‍ അവാര്‍ഡ് ഫോര്‍ സോഷ്യല്‍ സര്‍വ്വീസ് ആക്റ്റിവിറ്റീസ് പുരസ്‌കാരം ഡോ. സന്ധ്യ കുറുപ്പിന് ലഭിച്ചു. കൊയിലാണ്ടിയിലെ പെയിന്‍ ആന്‍ഡ് പാലിയറ്റീവിന്റെയും നോണ്‍ കമ്യൂണിക്കബിള്‍ ഡിസീസസിന്റെയും ചുമതല ഡോക്ടര്‍ക്കാണ്. ഐ.എം.എ വനിതാ വിഭാഗത്തിന്റെ സംസ്ഥാന സെക്രട്ടറി, കോഴിക്കോട് ഐ.എം.എ ജോയിന്റ് സെക്രട്ടറി, കെ.ജി.എം.ഒ കോഴിക്കോട് വൈസ് പ്രസിഡന്റ് എന്നീ ചുമതലകളും ഡോ. സന്ധ്യ കുറുപ്പ് വഹിക്കുന്നു.
[wa]
വാര്‍ത്താ താരം മത്സരാര്‍ഥികളുടെ പ്രൊമോ കാര്‍ഡുകള്‍ക്കായി ഇവിടെ ക്ലിക്ക് ചെയ്യൂ….