കവികൾ ഒത്തുകൂടി; കാവ്യസംഗമമായി മാറി കൊയിലാണ്ടി
കൊയിലാണ്ടി: കവികളുടെയും കാവ്യാസ്വാദകരുടെ സംഗമമായി മാറി പെരുവട്ടൂർ. കവിതയും സഹയാത്രികരും എന്ന സാംസ്കാരിക കൂട്ടായ്മയുടെ നേതൃത്വത്തിൽ നടത്തിയ കാവ്യ സംഗമം മോഹനൻ നടുവത്തൂർ ഉദ്ഘാടനം ചെയ്തു.
ഉജ്ജയനിയിൽ നടന്ന പരിപാടിയിൽ പ്രീജിത്ത് കീഴരിയൂർ അധ്യക്ഷം വഹിച്ചു. സുരേഷ് കുമാർ കന്നൂർ, രാജൻ നടുവത്തൂർ, സായികല പന്തലായനി, ജ്യോതിഷ് കുമാർ, ആരിഫ അബ്ദുൾ ഗഫൂർ, ഉഷാദേവി,രാജലക്ഷ്മി ടീച്ചർ, രാമകൃഷ്ണൻ കുന്നോത്ത് മുക്ക് എന്നിവർ പങ്കെടുത്തു. പ്രമീഷ് പി.ടി സ്വാഗതം പറഞ്ഞു.