‘കണ്ണ് തുറക്കാത്ത അധികൃതരേ, നിങ്ങളീ നാടിന്റെ ബുദ്ധിമുട്ടറിയുക’; തെരുവു വിളക്കിനായി കൊയിലാണ്ടിയിൽ വാർഡ് കൗൺസിലറുടെ ശയന പ്രദിക്ഷണ സമരം
കൊയിലാണ്ടി: നാളുകളേറെയായി തെരുവ് വിളക്ക് കാത്തതിനെ തുടർന്ന് വ്യത്യസ്ത സമര മുറയുമായി വാർഡ് കൗൺസിലർ. പതിനേഴാം വാർഡ് കൗൺസിലർ രജീഷ് വെങ്ങളത്ത് കണ്ടിയാണ് ശയനപ്രദിക്ഷണ സമരം നടത്തിയത്. കൊയിലാണ്ടി നഗരസഭയിൽ മാസങ്ങളായി അണഞ്ഞു കിടക്കുന്ന തെരുവ് വിളക്കുകൾ കത്തിക്കുന്നതിൽ നഗരസഭ അനാസ്ഥയ് ക്കെതിരെയാണ് കൗൺസിലർ തന്റെ പ്രതിഷേധമറിയിച്ചത്.
അധികൃതർ കണ്ണു തുറക്കുക, കരാർ എടുത്ത കമ്പിനിയെ കരിമ്പട്ടികയിൽ പെടുത്തുക എന്നീ അവശ്യങ്ങൾ അദ്ദേഹം ഉന്നയിച്ചു. അണേലസെൻട്രൽ യു.പി സ്കൂളിന് സമീപം കുറവങ്ങാട് റേഷൻ പീടിക മുതൽ കുറുവങ്ങാട് സ്കൂൾ വരെയായിരുന്നു ശയന പ്രദക്ഷിണം നടത്തിയത്.
സമരത്തിന് അരുൺ മണമ്മൽ, ശിവദാസ് കോറോത്ത്, സിലിത്ത് എ.കെ, ശിവദാസ് കേളോത്ത്, ചന്ദ്രൻ ഇന്ദീവരം, രാജേഷ് ബാബു, ജി കെ.കെ രമേശൻ, സിസോൺ ദാസ്, അഭിലാൽ വി.കെ, വിശ്വനാഥൻ സോമൻ, ഗിരീശൻ, കെ .ക ബാബു കുനിയിൽ, എൻ.കെ.സുഖിൻ, ഡി.കെ സുനിത, റീനാ പ്രകാശൻ, പി കെ നിഷ, പി.പി. ഷെരീഫ എന്നിവർ നേതൃത്വം നൽകി.