ഉദ്യോഗാര്‍ത്ഥികളുടെ ശ്രദ്ധയ്ക്ക്, പിഎസ്സി പരീക്ഷകള്‍ മാറ്റിവെച്ചു
തിരുവനന്തപുരം: കോവിഡ് അതിവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍, 2022 ഫെബ്രുവരി നാലിന് നടത്താനിരുന്ന കേരള വാട്ടര്‍ അതോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയിലേയ്ക്കുള്ള ഓ.എം.ആര് പരീക്ഷ ഒഴികെ 2022 ഫെബ്രുവരി ഒന്ന് മുതല്‍ 19-ാം തീയതി വരെ നടത്തുവാന്‍ നിശ്ചയിച്ചിരുന്ന എല്ലാ പരീക്ഷകളും മാറ്റി വച്ചിരിക്കുന്നു. പുതുക്കിയ തീയതി പിന്നീട് അറിയിക്കുന്നതാണ്. ഫെബ്രുവരി നാലാം തീയതിയിലെ പരീക്ഷ മാറ്റമില്ലാതെതന്നെ നടക്കുന്നതാണ്.
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ജനുവരി 23, 30 തീയതികളില്‍ നടത്താന്‍ നിശ്ചയിച്ച പിഎസ്സി പരീക്ഷകളും മാറ്റിവെച്ചിരുന്നു. ജനുവരി 23 ന് നിശ്ചയിച്ച മെഡിക്കല്‍ എജുക്കേഷന്‍ സര്‍വീസിലെ റിസപ്ഷനിസ്റ്റ് തസ്തികയുടെ പരീക്ഷ ജനുവരി 27 ലേക്ക് മാറ്റി. ലാബോട്ടറി ടെക്നീഷ്യന് ഗ്രേഡ് കക തസ്തികളുടെ പരീക്ഷകള്‍ ജനുവരി 28ലേക്കും ജനുവരി 30 ന് നടത്താന്‍ നിശ്ചയിച്ച കേരള വാട്ടര്‍ അഥോറിറ്റിയിലെ ഓപ്പറേറ്റര്‍ തസ്തികയുടെ പരീക്ഷ ഫെബ്രുവരി നാലിലേക്കുമാണ് മാറ്റിയത്.
പരീക്ഷകള്‍ സംബന്ധിച്ച വിശദമായ ടൈംടേബിള്‍ പിഎസ് സി വെബ്സൈറ്റില്‍ ലഭ്യമാക്കുന്നതാണെന്ന് പിഎസ് സി വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
[vote]