അൻപതടി താഴ്ചയുള്ള കിണറ്റിൽ വീണ് ആട്ടിൻകുട്ടിക്ക് രക്ഷകരായി പേരാമ്പ്ര അഗ്നി ശമന സേന



പേരാമ്പ്ര: അൻപതടിയോളം താഴ്ചയുള്ള കിണറ്റിൽ വീണ് ആട്ടിൻകുട്ടി, രക്ഷകരായി അഗ്നി ശമന സേന. പേരാമ്പ്രയിലാണ് സംഭവം നടന്നത്.

കിഴക്കെ പറമ്പിൽ ഇബ്രാഹിമിന്റെ ആടാണ് കിണറ്റിലകപ്പെട്ടത്. പുറ്റംപൊയിൽ പുളിയാറപ്പുറത്ത് കദീജയുടെ സ്ഥലത്തുള്ള കിണറ്റിലാണ് ആട് വീണത്.

 

ഉടനെ തന്നെ അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ എ.ഭക്തവൽസലൻ്റെ നേതൃത്വത്തിലുള്ള പേരാമ്പ്ര അഗ്നി രക്ഷാ സേന സ്ഥലത്തെത്തുകയും ഫയർ ഓഫീസർ ഷിഗിൻ ചന്ദ്രൻ റോപ്പിൻ്റെയും നെറ്റിൻ്റെയും സഹായത്തോടെ കിണറ്റിലിറങ്ങി ആട്ടിൻ കുട്ടിയെ രക്ഷപ്പെടുത്തുകയും ചെയ്യുകയായിരുന്നു.

ഫയർ ഓഫീസർമാരായ എസ്.കെ റിതിൽ, ടി.ബബീഷ്, കെ.അജേഷ് എന്നിവരും രക്ഷാപ്രവർത്തനത്തിൻ്റെ ഭാഗമായി.