അക്ഷരങ്ങളാൽ ജീവിതം വരച്ചുകാട്ടുന്ന രചയിതാക്കളാണോ നിങ്ങൾ? മണിയൂർ ഇ ബാലൻ സ്മാരക ട്രസ്റ്റ് അവാർഡിനായി കൃതികൾ ക്ഷണിക്കുന്നു
കൊയിലാണ്ടി: അക്ഷരങ്ങളെ പ്രണയിക്കുന്ന താളുകളിൽ ജീവിതം വരച്ചുകാട്ടുന്ന എഴുത്തുകാരാണോ നിങ്ങൾ? നോവൽ എഴുതുന്നതിലാണോ നിങ്ങളുടെ പ്രാഗൽഭ്യം തെളിയിച്ചിരിക്കുന്നത്? മണിയൂർ ഇ ബാലൻ സ്മാരക ട്രസ്റ്റ് അവാർഡിനായി കൃതികൾ ക്ഷണിക്കുന്നു. മികച്ച നോവലിസ്റ്റിനു 11,111 രൂപയും ഫലകവുമാണ് സമ്മാനം.
ദീർഘകാലം യുവകലാസാഹിതിയുടെ സംസ്ഥാന ഭാരവാഹിയും പ്രമുഖ ചെറുകഥാകൃത്തും നോവലിസ്റ്റുമായിരുന്ന മണിയൂർ ഇ ബാലന്റെ സ്മരണാർഥം രൂപം കൊണ്ട ട്രസ്റ്റാണ് കേരളത്തിലെ നവാഗതരായ നോവലിസ്റ്റുകൾക്കും ചെറുകഥാകൃത്തുക്കൾക്കും അവാർഡ് നൽകുന്നത്. അദ്ദേഹത്തിന്റെ ചരമദിനമായ മെയ് 9 നാണു അവാർഡ് ദാനം.
താൽപര്യമുള്ള പ്രസാധകരും എഴുത്തുകാരും 2019, 20, 21 വർഷങ്ങൾക്കിടയിൽ പ്രസിദ്ധീകരിച്ച നോവലിന്റെ മൂന്നു വീതം കോപ്പികൾ താഴെ കൊടുത്ത മേൽവിലാസത്തിൽ അയക്കേണ്ടതാണ്. ഒരാൾക്കു ഒന്നിലധികം നോവലുകൾ അയക്കാവുന്നതാണ്. മാർച്ച് 30നു മുൻപ് ലഭിക്കത്തക്കവിധമാണ് അയക്കേണ്ടത്.
അയ്ക്കേണ്ട വിലാസം:
ശശികുമാർ പുറമേരി
സെക്രട്ടറി
മണിയൂർ ഇ ബാലൻ സ്മാരക ട്രസ്റ്റ്
പാർവണം
കണ്ണംകുഴി, വടകര പി ഓ 673101
കോഴിക്കോട് ജില്ല.
ഫോൺ: 9446093588.