ഹിജാബ് വിവാദം: ചങ്ങരോത്ത് ആസാദി പ്രോട്ടെസ്റ്റ് സര്‍ക്കിള്‍ സംഘടിപ്പിച്ച് എം.എസ്.എഫ്


പേരാമ്പ്ര: വിശ്വാസ പരമായ വസ്ത്രം ധരിക്കാനുള്ള ഭരണഘടനാപരമായ അവകാശത്തെ ഇല്ലായ്മ ചെയ്യാനുള്ള സംഘപരിവാര്‍ ഭരണ കൂടങ്ങള്‍ക്കെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി ചങ്ങരോത്ത് പഞ്ചായത്ത് എം എസ് എഫ് കമ്മിറ്റി ആസാദി പ്രോട്ടെസ്റ്റ് സര്‍ക്കിള്‍ സംഘടിപ്പിച്ചു. നിയോജക മണ്ഡലം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി ശിഹാബ് കന്നാട്ടി പരിപാടി ഉദ്ഘാടനം ചെയ്തു.

മുഹമ്മദ് നിസാം അധ്യക്ഷത വഹിച്ചു.ഹരിത ജില്ലാ വൈസ് പ്രസിഡന്റ് ഷഫീഖ ഷെറിന്‍ മുഖ്യ പ്രഭാഷണം നടത്തി. പി ടി മുഹമ്മദ് ഉനൈസ്, ഇ മുഹമ്മദ് സാലിഹ്, ഇ പി ഫവാദ്,മുഹമ്മദ് സിനാന്‍, എന്‍ ഫവാസ്,അഹമ്മദ് നിജാസ്, മുഹമ്മദ് ഷബീര്‍, എം സി ശാമില്‍, മുഹമ്മദ് സിയാദ്, ഡാനിഷ് അദ്‌നാന്‍ എന്നിവര്‍ സംസാരിച്ചു.