ഹാട്രിക്ക് തിളക്കത്തില്‍ കൂരാച്ചുണ്ടിന്റെ അഭിമാന താരം; കുഞ്ഞാറ്റയുടെ നാല് ഗോളിന്റെ ചിറകേറി ജോര്‍ദാനെ 7-0 ത്തിന് തകര്‍ത്ത് ടീം ഇന്ത്യ


കോഴിക്കോട്: ജോര്‍ദാനെതിരായ സൗഹൃദ മത്സരത്തില്‍ ഇന്ത്യയ്ക്കായി മിന്നും പ്രകടനം കാഴ്ചവെച്ച് കക്കയത്തിന്റെ മിന്നും താരമായ കുഞ്ഞാറ്റ. രാജ്യത്തിന് വേണ്ടിയുള്ള ആദ്യ മത്സരത്തില്‍ കൂരാച്ചുണ്ട് കക്കയം സ്വദേശിനിയായ കുഞ്ഞാറ്റ എന്നുവിളിക്കുന്ന ഷില്‍ജി ഷാജി തന്റെ മികച്ച പ്രകടനമാണ് കാഴ്ചവച്ചത്.

ഹാട്രിക്കോടെ നാല് ഗോളുകളാണ് കുഞ്ഞാറ്റ നേടിയത്. ജോര്‍ദാനെ 7-0 ന് പരാജയപ്പെടുത്തിയ ഇന്ത്യന്‍ അണ്‍ഡര്‍-17 വനിതാ ഫുട്ബോള്‍ ടീം ഉജ്ജ്വല വിജയമാണ് മത്സരത്തില്‍ നേടിയെടുത്തത്.

കക്കയം നീര്‍വായകത്തില്‍ കുഞ്ഞാറ്റ ഷില്‍ജി, ഷാജി ദമ്പതികളുടെ മകളാണ്. കണ്ണൂര്‍ സ്‌പോര്‍ട് ഡിവിഷണല്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയാണ് കുഞ്ഞാറ്റ. പണ്ട് ബ്ലാക്ക് ആന്റ് വൈറ്റ് കോഴിക്കോടിന്റെയും എംവൈസി കക്കയത്തിന്റെയും മിന്നും ഫോര്‍വേഡ് ആയിരുന്ന കുഞ്ഞാറ്റയുടെ പിതാവ് ഷാജി ജോസഫ്. അച്ഛന്റെ അകമഴിഞ്ഞ പിന്‍തുണയും പ്രോത്സാഹനവുമാണ് കുഞ്ഞാറ്റയെന്ന മിടുക്കിയെ വിജയത്തിലേക്ക് നയിച്ചത്.