സൗജന്യമായി ആടിനെ വിതരണം ചെയ്ത് ചേമഞ്ചേരി ജനശ്രീ സുസ്ഥിരവികസനമിഷൻ


ചേമഞ്ചേരി: സൗജന്യമായി ആടിനെ നൽകി ചേമഞ്ചേരി ജനശ്രീ സുസ്ഥിരവികസനമിഷൻ. ചേമഞ്ചേരി മണ്ഡലം സഭ നടപ്പിലാക്കുന്ന അക്ഷയ ശ്രീ പദ്ധതിയുടെ ഭാഗമായാണ് സംഘാംഗങ്ങൾക്ക് സൗജന്യമായി ആടിനെ വിതരണം ചെയ്തത്.

ആടിനെ ഷാഹിദ എളവനക്കണ്ടിക്ക് നല്കി ജില്ലാ ചെയർമാൻ എൻ.സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. ടി.പി. രാഘവൻ അധ്യക്ഷത വഹിച്ചു.

വി.വി.സുധാകരൻ, ആലിക്കോയ പുതുശ്ശേരി, സി.പി. നിർമ്മല, ഉണ്ണിമാധവൻ .പി, കാർത്തി മേലോത്ത്, ടി.കെ.ദാമോദരൻ, ഭാസ്കരൻ മേലോത്ത്, ഗോപാലൻ.കെ, ചിത്ര കൊളക്കാട് എന്നിവർ സംസാരിച്ചു.