സൂര്യകിരീടം വീണുടഞ്ഞിട്ട് ഇന്ന് പന്ത്രണ്ട് വർഷം; ഗിരീഷ് പുത്തഞ്ചേരിയുടെ ഓർമ്മകളെ അനുസ്മരിച്ച് ചെന്താര പുത്തഞ്ചേരി


ഉള്ളിയേരി: മുന്നൂറോളം സിനിമകളില്‍ ആയിരത്തിലേറെ ചലച്ചിത്ര ഗാനങ്ങള്‍, എന്നും മൂളിപ്പാട്ടായി മലയാളിയുടെ ചുണ്ടിന്‍ തുമ്പത്ത് വരികള്‍, പാതിയില്‍ പൊലിഞ്ഞുപോയ പാട്ടെഴുത്തുകാരന്‍ ഗിരീഷ് പുത്തഞ്ചേരി ഓര്‍മ്മയായിട്ട് ഇന്നേക്ക് 12 വര്‍ഷങ്ങള്‍. വിരഹവും ഏകാന്തതയും സന്ദേഹങ്ങളും നൊമ്പരങ്ങളും സന്തോഷങ്ങളും ആഘോഷങ്ങളും ഒരുപോലെ വരികളില്‍ കൊരുത്തുവച്ച രചയിതാവ്.

ചെന്താര പുത്തഞ്ചേരി ഉള്ളിയേരിയില്‍ ഗിരീഷ് പുത്തഞ്ചേരി അനുസ്മരണം സംഘടിപ്പിച്ചു. ഉള്ളിയേരി പഞ്ചായത്ത് പ്രസിഡന്റ് സി. അജിത പരിപാടി ഉദ്ഘാടനം ചെയ്തു.

സുരേന്ദ്രന്‍ പുത്തഞ്ചേരി അധ്യക്ഷത വഹിച്ചു. എഴുത്തുകാരന്‍ അഷ്റഫ് കാവില്‍ അനുസ്മരണപ്രഭാഷണം നടത്തി. കെ. എം ശ്രീനു, കെ. ഷിജിന്‍, പി.പി.രാമദാസന്‍ പി. പി എ രമേശ് ചെറോളി , പി.കെ.നിധീഷ് എന്നിവര്‍ സംസാരിച്ചു. പരിപാടിയുടെ ഭാഗമായി ഗിരീഷ് പുത്തഞ്ചേരിയുടെ സ്മൃതിമണ്ഡപത്തില്‍ പൂക്കള്‍ അര്‍പ്പിച്ചു.