സുവര്‍ണ്ണാവസരം, ആധാരത്തില്‍ വില കുറച്ച് കാണിച്ചതിന് നടപടി നേരിടുന്നവര്‍ക്ക് മേപ്പയ്യൂരില്‍ രജിസ്‌ട്രേഷന്‍ വകുപ്പിന്റെ അദാലത്ത്


മേപ്പയ്യൂര്‍: ആധാരത്തില്‍ വില കുറച്ച് കാണിച്ചതിന് നടപടി നേരിടുന്നവര്‍ക്കായി മേപ്പയ്യൂര്‍ സബ്ബ് രജിസ്ട്രാര്‍ ഓഫീസില്‍ അദാലത്ത് നടത്തുന്നു. അടക്കേണ്ട തുകയുടെ 30% മാത്രം ഈടാക്കി ഇത്തരം കേസുകള്‍ തീര്‍പ്പാക്കുമെന്ന് മേപ്പയ്യൂര്‍ സബ്ബ് രജിസ്ട്രാര്‍ എന്‍.നിതേഷ് അറിയിച്ചു.

 

ഫെബ്രുവരി 8 ന് വൈകിട്ട് 5 മണി വരെയാണ് അദാലത്ത്. ഈ അവസരം പ്രയോജനപ്പെടുത്തി അണ്ടര്‍ വാലുവേഷന്‍ കേസുകള്‍ തീര്‍പ്പാക്കി മറ്റു നടപടികളില്‍ നിന്ന് ഒഴിവാകാവുന്നതാണ്.