വീണ്ടും വീണ്ടും ചോര പുരണ്ട് കൊയിലാണ്ടിയിലെ റെയില്‍പാളം; ഇന്ന് വൈകീട്ട് ട്രെയിന്‍ തട്ടി മരിച്ചത് പുറക്കാട് സ്വദേശി വിപിന്‍


കൊയിലാണ്ടി: കൊയിലാണ്ടി റെയിൽവേ ട്രാക്കിൽ അപകട മരണങ്ങൾ തുടർകഥയാവുന്നു. പുറക്കാട് സ്വദേശിയായ യുവാവാണ് ഇന്ന് വൈകിട്ടുണ്ടായ അപകടത്തിൽ മരണപ്പെട്ടത്. പുറക്കാട് പുതിയൊട്ടിൽ മീത്തൽ വാസുവിന്റെ മകൻ വിപിൻ പി.എമ്മാണ് മരിച്ചത്. മുപ്പത്തിരണ്ട് വയസ്സായിരുന്നു.

വിപിൻ

മൂകനും ബധിരനുമായിരുന്നു വിപിൻ അത്തരത്തിലുള്ള തന്റെ ചങ്ങാതികൂട്ടവുമായി കൊയിലാണ്ടി സ്റ്റാൻഡിലും മറ്റുമായി സ്ഥിരം കൂടുമായിരുന്നു എന്ന് സമീപവാസി കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. ലോക്ക് ഡൗണിനു മുൻപ് വരെ വിവിധ ഹോട്ടലുകൾ സഹായിയായും മറ്റും പോകുമായിരുന്നു. കോവിഡ് കാലമായതോടെ അത് നിർത്തുകയായിരുന്നു.

അച്ഛൻ വാസു കുറച്ച് വർഷങ്ങൾക്കു മുൻപ് അന്തരിച്ചു. അജിതയാണ് ‘അമ്മ. വിജേഷ് ,ജിതിൻ എന്നിവരാണ് സഹോദരങ്ങൾ. പരിശോധന നടത്തിയ ശേഷം മൃതദേഹം മോർച്ചറിയിലേക്ക് മാറ്റി.

ഇന്ന് വൈകിട്ട് അഞ്ചരയോടെ അപകടം സംഭവിക്കുകയും ഏഴര മണിയോടെ മരണപ്പെടുകയുമായിരുന്നു. ഗുരുതര പരുക്കുകളോടെ ഉടനടി ആശുപത്രിയിലേക്ക് പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോവുകയും പിന്നീട് പരുക്കുകൾ ഗുരുതരമായതിനാൽ മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു. മെഡിക്കൽ കോളേജിൽ ചികിത്സയിലായിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.