വടകരയിൽ ട്രാൻസ്ഫോമറിൽ തീപിടുത്തം; പരിഭ്രാന്തരായി നാട്ടുകാർ


വടകര: ട്രാൻസ്ഫോർമാരിൽ തീ പടരുന്നത് കണ്ട് പരിഭ്രാന്തരായി വടകര നിവാസികൾ. നഗരസഭയിലെ കോഴിത്തട്ട പ്രദേശത്താണ് സംഭവം. വടകര നോര്‍ത്ത് സെക്ഷന്‍ പരിധിയിൽ വരുന്ന ട്രാൻസ്ഫോമറിനാണ് തീ കത്തിയത്.

തീ ആളികത്തുന്നത് കണ്ട് നാട്ടുകാർ അഗ്നിശമനസേനയെ വിവരമറിയിക്കുകയായിരുന്നു. വിവരമറിഞ്ഞ ഉടനെ തന്നെ സംഭവസ്ഥലത്തെത്തിയ സേന അംഗങ്ങൾ സ്റ്റേഷന്‍ ഓഫീസര്‍ കെ അരുണിന്റെ നേതൃത്വത്തില്‍ ഫോം ഉപയോഗിച്ച് തീ അണച്ചു.

ഫയര്‍& റെസ്‌ക്യു ഓഫീസര്‍മാരായ എം.കെ ഗംഗാധരന്‍, വിപിന്‍ വി.സി, രാഗിന്‍ കുമാര്‍, ആദര്‍ശ് വി.കെ, ജാഹിര്‍ എം, ഹോംഗാര്‍ഡ് രാജീവന്‍ വി.ടി എന്നിവരടങ്ങുന്ന സംഘമാണ് തീ അണച്ചത്.