‘ലഹരിക്ക് അടിമപ്പെടല്ലേ’ ചേലിയയില്‍ ‘വിമുക്തി’ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ്


കൊയിലാണ്ടി: ചേലിയയിലെ യുവജന വായനശാല ആന്‍ഡ് ഗ്രന്ഥാലയത്തിന്റെയും ഇലാഹിയ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജ് എന്‍.എസ്.എസ് യുണിറ്റിന്റെയും സംയുക്താഭിമുഖ്യത്തില്‍ ‘വിമുക്തി’ ലഹരി വിരുദ്ധ ബോധവത്ക്കരണ ക്ലാസ് സംഘടിപ്പിച്ചു. യുവതി-യുവാക്കളെയും പുതുതലമുറയെയും ലഹരി വസ്തുക്കളുടെ ഉപയോഗത്തില്‍ നിന്ന് പിന്തിരിക്കുവാനും അതിന്റെ ധൂഷ്യഫലങ്ങള്‍ ബോധ്യപ്പെടുത്താനും വേണ്ടിയാണ് പരിപാടി സംഘടിപ്പിച്ചത്.

ഇലാഹിയ കോളേജ് ഓഡിറ്റോറിയത്തില്‍ നടത്തിയ പരിപാടി വാര്‍ഡ് മെമ്പര്‍ ടി.കെ മജീദ് ഉദ്ഘാടനം ചെയ്തു. എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റിലെ പ്രിവന്റീവ് ഓഫീസര്‍ സന്തോഷ് ചെറുവോട്ട് ക്ലാസ് നയിച്ചു.പരിസ്ഥിതി പ്രവര്‍ത്തകന്‍ വിജയരാഘവന്‍ ചേലിയ വിശിഷ്ടാതിഥിയായി.

ചേലിയ ആര്‍ട് ആന്‍ഡ് സയന്‍സ് കോളേജിലെ പ്രിന്‍സിപ്പാള്‍ ഡോ.മുഹമ്മദ് ബഷീര്‍ അദ്ധ്യക്ഷത വഹിച്ചു. എന്‍.എസ്.എസ് കോഡിനേറ്റര്‍ ഷാഹില്‍ മാസ്റ്റര്‍, യുവജന വായനശാല സെക്രട്ടറി ശിവന്‍ കക്കാട്ട്, എന്നിവര്‍ ആശംസ നേര്‍ന്നു സംസാരിച്ചു. യുവജന വായനശാല പ്രസിഡന്റ് അഡ്വ. പി പ്രശാന്ത് സ്വാഗതവുംഎന്‍.എസ്.എസ് ലൂഡര്‍ ഫജര്‍ നന്ദിയും പറഞ്ഞു.