മുൻ നഗരസഭ കൗൺസിലറും കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറ സാന്നിധ്യവുമായിരുന്ന ടി.വി.വിജയന്റെ ചരമവാർഷികം ആചരിച്ച് കോൺഗ്രസ്


കൊയിലാണ്ടി: കൊയിലാണ്ടിയിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിൽ നിറ സാന്നിധ്യമായിരുന്ന മുൻ നഗരസഭ കൗൺസിലർ ടി.വി വിജയൻ ചരമവാർഷികം ആചരിച്ച് കോൺഗ്രസ്‌ കമ്മറ്റി. സൗത്ത് മണ്ഡലം കോൺഗ്രസ്‌ കമ്മറ്റിയുടെയും,104 ആം ബൂത്ത്‌ കോൺഗ്രസ്‌ കമ്മറ്റിയുടെയും സംയുക്തഭിമുഖ്യത്തിലാണ് ആചരിച്ചത്. പയറ്റുവളപ്പിലെ വസതിയിൽ ആയിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.

വീട്ടിൽ നടന്ന പുഷ്പാർച്ചന ചടങ്ങ് ഡിസിസി പ്രസിഡന്റ്‌ അഡ്വ. കെ പ്രവീൺകുമാർ, കെ പി സി സി ജനറൽ സെക്രട്ടറി കെ.കെ എബ്രഹാം, മുൻ ഡി.സി.സി പ്രസിഡന്റ്‌ യു. രാജീവൻ മാസ്റ്റർ,രത്നവല്ലി ടീച്ചർ,സി. വി ബാലകൃഷ്ണൻ, വിവി സുധാകരൻ, കെ. രാജൻ, രാജേഷ് കീഴരിയൂർ, ചെറുമഠത്തിൽ രാധാകൃഷ്ണൻ, അഡ്വ സതീഷ് കുമാർ, അഡ്വ. പി ടി ഉമേന്ദ്രൻ, കൗൺസിലർ മനോജ്‌ പയറ്റുവളപ്പിൽ തുടങ്ങിയവർ സംബന്ധിച്ചു.