ഭക്തി സാന്ദ്രമായി വിരുന്നുകണ്ടി ശ്രീകുറുംബാ ഭഗവതി ക്ഷേത്രം; താലപ്പൊലി മഹോത്സവം സമാപിച്ചു


കൊയിലാണ്ടി: വിരുന്നു കണ്ടി ശ്രീകുറുംബാ ഭഗവതി ക്ഷേത്രത്തിലെ താലപ്പൊലി മഹോത്സവം സമാപിച്ചു. പത്മശ്രീ മട്ടന്നൂര്‍ ശങ്കരന്‍ കുട്ടി മാരാരുടെ മേളപ്രമാണത്തില്‍, മച്ചാട് മണികണ്ഠന്‍, തൃപ്പാളൂര്‍ ശിവന്‍, പനമണ്ണ മനോഹരന്‍, നന്മണ്ട നാരായണ്‍ എന്നിവര്‍ അണിനിരന്ന പാണ്ടിമേളത്തോടു കൂടിയ നാന്തകം എഴുന്നള്ളിപ്പ് ഭക്തി സാന്ദ്രമായി. രാത്രി 11 മണിക്ക് കരിമരുന്ന് പ്രയോഗമുണ്ടായിരുന്നു. പുലര്‍ച്ചെ നടക്കുന്ന ഗുരുതി തര്‍പ്പണവും ശ്രീഭൂതബലിയോടെ ഉത്സവം സമാപിച്ചു.