ബൈപ്പാസ് നിര്‍മാണത്തിന്റെ ഭാഗമായി പുളിയഞ്ചേരി കനാല്‍ ക്രോസിങ്ങില്‍ മണ്ണിടുന്നതിനെതിരേ നാട്ടുകാരുടെ പ്രതിഷേധം; പ്രവൃത്തി നിര്‍ത്തിവെച്ചു


കൊയിലാണ്ടി: നന്തി-ചെങ്ങോട്ടുകാവ് ബൈപാസ് നിര്‍മാണത്തിന് ഭാഗമായി പുളിയഞ്ചേരി കനാല്‍ ക്രോസില്‍ മണ്ണിടുന്നതിനെതിരെ നാട്ടുകാരുടെ പ്രതിഷേധം. ഇതേതുടര്‍ന്ന് പ്രവര്‍ത്തി നിര്‍ത്തിവച്ചു. കുറ്റ്യാടി ജലസേചന പദ്ധതിയുടെ ഭാഗമായി ഇരിങ്ങല്‍ ബ്രാഞ്ച് മെയിന്‍ കനാലിലാണ് പത്ത് മീറ്ററോളം നീളത്തില്‍ കഴിഞ്ഞ ദിവസം മണ്ണിട്ടത്

 

കനാലിലെ വെള്ളമൊഴുക്ക് തടസ്സപ്പെടാതിരിക്കാന്‍ രണ്ടു ചെറിയ കോണ്‍ക്രീറ്റ് പൈപ്പുകളാണ് സ്ഥാപിച്ചിരുന്നത്. ജലസേചന വകുപ്പുമായി ബന്ധപ്പെട്ടപ്പോള്‍ ഇക്കാര്യമറിയില്ലെന്നാണ് നാട്ടുകാര്‍ക്ക് ലഭിച്ച മറുപടി. ഈ മാസം അവസാനത്തോടെ കനാല്‍ തുറക്കാനിരിക്കെയാണ് കനാലില്‍ മണ്ണിട്ടത്. ശനിയാഴ്ച ജലസേചന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്ഥലം സന്ദര്‍ശിച്ച് തുടര്‍ നടപടികകള്‍ സ്വീകരിക്കും.