ബേപ്പൂർ ഹാർബറിൽ മത്സ്യബന്ധന ബോട്ടിനു തീപിടിച്ചു


ബേപ്പൂർ: ഹാർബറിൽ മത്സ്യബന്ധന ബോട്ടിനു തീപിടിച്ചു. അറ്റകുറ്റ പണികൾ നടത്തിക്കൊണ്ടിരുന്ന ബോട്ടിനാണ് തീപ്പിടിച്ചത്‌. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെയാണ് സംഭവം.

ബേപ്പൂർ കോട്ടായി സതീശൻ്റെ ഉടമസ്ഥതയിലുള്ള തത്വമസി ബോട്ടിലാണ് തീപിടുത്തമുണ്ടായത്. ആളപായമില്ല. ബോട്ടിന്റെ പിൻഭാഗം ഭാഗികമായി കത്തി. വീൽ ഹൗസിൽ വയറിങ്ങുകളും കത്തിനശിച്ചു.