ബാലുശ്ശേരി മേഖലയിൽ മയക്കുമരുന്ന് വില്പനയിലെ പ്രധാന കണ്ണികൾ പിടിയിൽ; ബ്രൗൺ ഷുഗറുമായാണ് യുവാക്കളെ പിടികൂടിയത്


പേരാമ്പ്ര: ബ്രൗൺ ഷുഗറുമായി യുവാക്കൾ പിടിയിൽ. ബാലുശ്ശേരി മേഖലയിൽ മയക്കുമരുന്ന് വില്പനയിലെ പ്രധാന കണ്ണികളെയാണ് പിടികൂടിയത്. ബാലുശ്ശേരി സ്റ്റാൻഡിൽ വച്ചാണ് ഇന്നലെ ഇന്നലെ ഇവർ പോലീസിന്റെ കയ്യിലകപ്പെട്ടത്. 1.320 ഗ്രാം ബ്രൗൺ ഷുഗർ ഇവരുടെ കയ്യിൽ നിന്നും കണ്ടെടുത്തു.

ആനോത്തിയിൽ കരിയാത്തൻകാവ് ഷാഫിദ്, പാടിയിൽ കിനാലൂർ എസ്റ്റേറ്റിൽ ജാസിർ എന്നിവരാണ് പിടിയിലായത്. ഇവരുടെ കയ്യിൽ നിന്നും ബ്രൗൺ ഷുഗറിനോടൊപ്പം കുത്തിവെക്കാനുപയോഗിക്കുന്ന സിറിഞ്ചും കണ്ടെടുത്തു.

രഹസ്യ വിവരത്തെ തുടർന്ന് ബാലുശ്ശേരി എസ് ഐ റഫീഖ്, ഏ എസ് ഐ മുഹമ്മദ് പുതുശേരി സിപിഒ ജംഷീദ് എന്നിവർ ചേർന്നാണ് ഇരുവരെയും പിടികൂടിയത്. പ്രതികളെ പേരാമ്പ്ര കോടതിയിൽ ഹാജരാക്കി.