ബപ്പന്‍കാട് റെയില്‍വെ അടിപ്പാതക്ക് സമീപം ട്രെയിന്‍ തട്ടി കൊയിലാണ്ടി സ്വദേശി മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടി ബപ്പന്‍കാട് റെയില്‍വെ അടിപ്പാതക്ക് സമീപം വീണ്ടും അപകട മരണം. ട്രെയിന്‍ തട്ടി കൊയിലാണ്ടി സ്വദേശിയായ മധ്യവയസ്‌ക്കന്‍ മരിച്ചു. താഴങ്ങാടി റോഡില്‍ റഷീദ് ഹൗസില്‍ ജാഫര്‍ എന്ന ജാബിര്‍ (54) ആണ് ഇന്ന് വൈകീട്ട് കൊയിലാണ്ടി റെയില്‍വെ അണ്ടര്‍പ്പാത്തിന് സമീപം ട്രെയിന്‍ തട്ടി മരിച്ചത്.

കൊയിലാണ്ടി ടൗണില്‍ ഹോട്ടല്‍ പ്ലാസയിലെ ജീവനക്കാരനായിരുന്നു. മൃതദേഹം ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

പരേതനായ മമ്മു ഹാജിയുടെയും ഇമ്പിച്ചി ആയിശയുടെയും മകനാണ്. സഹോദരങ്ങള്‍: അബ്ദുള്‍ റഷീദ്, അമീന്‍, ജമീല, അസ്മ, ഹസീന

ഇന്നലെയും ബപ്പന്‍കാട് റെയില്‍വെ അടിപ്പാതക്ക് സമീപം ട്രെയിന്‍ തട്ടി കീഴരിയൂര്‍ സ്വദേശി മരണപ്പെട്ടിരുന്നു. മാക്കണഞ്ചേരി താമസിക്കും കരിങ്കിലാട്ട് ബാബു (44) ആണ് മരണപ്പെട്ടത്. കൊയിലാണ്ടിയിലും പരിസര പ്രദേശങ്ങളിലും ലോട്ടറി വില്‍പ്പന നടത്തിയിരുന്ന വ്യക്തിയാണ് ബാബു.