പ്രവാസികള്‍ക്കായി മേപ്പയ്യൂരില്‍ ‘പ്രവാസി ഭദ്രതാ പദ്ധതി’ ആരംഭിച്ചു


മേപ്പയ്യൂര്‍: മേപ്പയ്യൂര്‍ ഗ്രാമപഞ്ചായത്തിലെ പ്രവാസി ഭദ്രതാ പദ്ധതിയുടെ ഉദ്ഘാടനം പഞ്ചായാത്ത് പ്രസിഡന്റ് കെ.ടി.രാജന്‍ നിര്‍വ്വഹിച്ചു. വിദേശത്തു നിന്ന് തിരിച്ചെത്തിയ പ്രവാസികളെ സഹായിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ സി.ഡി.എസ് മുഖേന നടപ്പിലാക്കുന്ന പദ്ധതിയാണിത്. സി.ഡി.എസ്.ചെയര്‍പേഴ്‌സണ്‍ ഇ ശ്രീജയ അദ്ധ്യക്ഷത വഹിച്ചു.

തിരിച്ച് പോകാന്‍ കഴിയാത്ത പ്രവാസികള്‍ക്ക് പരമാവധി രണ്ട് ലക്ഷം രൂപ വരെ രണ്ട് വര്‍ഷത്തേക്കാണ് പലിശ രഹിത വായ്പ നല്‍കുന്നത്. ആദ്യ ഘഡുവായി ഒര ലക്ഷം രൂപയാണ് നല്‍കുന്നത്. പഞ്ചായത്തിലെ 17 പേര്‍ക്കാണ് പ്രവാസി ഭദ്രതാ പദ്ധതി വഴി തുക അനുവദിച്ചത്

പഞ്ചായത്ത് പ്രസിഡണ്ടും സി.ഡി.എസ് മുന്‍ ചെയര്‍പേഴ്‌സണ്‍ കെ.കെ.ഗിതയും കൂടി ആദ്യ ഗഡുവിന്റെ ചെക്ക് വിതരണം ചെയ്തു. ആരോഗ്യ-വിദ്യാഭ്യാസ സ്ഥിരം സമതി ചെയര്‍മാന്‍ ഭാസ്‌ക്കരന്‍ കൊഴുക്കല്ലൂര്‍, ഉപസമതി കണ്‍വീനര്‍ ശാലിനി, സി.ഡി.എസ് വൈസ് ചെയര്‍പേഴ്സണ്‍ കെ.പി. ബിന്ദു എന്നിവര്‍ സംസാരിച്ചു.