പേരാമ്പ്ര സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത്


പേരാമ്പ്ര: സബ് രജിസ്ട്രാര്‍ ഓഫീസില്‍ ഫെബ്രുവരി എട്ടിന് ഒറ്റത്തവണ തീര്‍പ്പാക്കല്‍ അദാലത്ത് സംഘടിപ്പിക്കും. 1986 മുതല്‍ 2017 മാര്‍ച്ച് 31 വരെ ഓഫീസില്‍ രജിസ്റ്റര്‍ ചെയ്ത ആധാരങ്ങളില്‍ അണ്ടര്‍ വാല്വേഷന്‍ നടപടികളില്‍ ഉള്‍പ്പെട്ടവയ്ക്കുള്ള കുറവ് ഫീസ് പൂര്‍ണമായും ഒഴിവാക്കിയും കുറവ് മുദ്രയുടെ 30 ശതമാനം മാത്രം അടച്ചും നിയമനടപടി തീര്‍പ്പാക്കാന്‍ അദാലത്തില്‍ അവസരമുണ്ടാകും.