പുറക്കാട് സ്വദേശിയായ യുവാവ് കൊയിലാണ്ടി റെയിൽവേ ഓവർ ബ്രിഡ്ജിന് സമീപം ട്രെയിൻ തട്ടി മരിച്ചു


കൊയിലാണ്ടി: കൊയിലാണ്ടിയിൽ വീണ്ടും ട്രെയിൻ തട്ടി മരണം. പുറക്കാട് സ്വദേശിയായ യുവാവാണ് മരണപെട്ടതെന്ന് പോലീസ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞു. വൈകിട്ട് ഏഴരയോടെയാണ് മരണം സംഭവിച്ചത്.

അഞ്ചരയോടെ ട്രെയിൻ തട്ടി അപകടം സംഭവിക്കുകയും ഗുരുതര പരുക്കുകളോടെ ഉടനടി ആശുപത്രിയിലേക്ക് പ്രവേശിപ്പിക്കുകയുമായിരുന്നു. ആദ്യം കൊയിലാണ്ടി താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ട് പോയെങ്കിലും പരുക്കുകൾ ഗുരുതരമായതിനാൽ പിന്നീട് മെഡിക്കൽ കോളേജിലേക്ക് മാറ്റുകയായിരുന്നു.