പുളിയഞ്ചേരി പുതിയോട്ടുംതാഴെ പ്രഭാകരന്‍ അന്തരിച്ചു


 

കൊയിലാണ്ടി: പുളിയഞ്ചേരി പുതിയോട്ടുംതാഴെ വി.പി പ്രഭാകരന്‍ അന്തരിച്ചു. അറുപത്തിയൊന്‍പത് വയസായിരുന്നു.

റിട്ടേര്‍ഡ് ആരോഗ്യവകുപ്പ് ജീവനക്കാരനായിരുന്നു. വാര്‍ധക്യ സഹജമായ അസുഖങ്ങളെ തുടര്‍ന്ന് ഒരുമാസത്തോളമായി കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്നു. ഇന്ന് പുലര്‍ച്ചെയായിരുന്നു അന്ത്യം. സംസ്‌കാരം ഇന്ന് പതിനൊന്നരയോടെ വീട്ടുവളപ്പില്‍ നടക്കും.

ഭാര്യ: മാലതി. മക്കള്‍: അരുണ്‍ലാല്‍ (സി പി എം കോവിലേരി താഴ ബ്രാഞ്ച് അംഗം, DYFI ആനക്കുളം മേഖല ജോ. സെക്രട്ടറി), അപര്‍ണ (അധ്യാപിക). മരുമകന്‍: ഷനോജ് (റവന്യൂ വകുപ്പ് ). സഹോദരങ്ങള്‍: ഗംഗാധരന്‍മാസ്റ്റര്‍ ( സി.പി.എം മുൻ ലോക്കൽ സെക്രട്ടറി കൊയിലാണ്ടി നോർത്ത് ), രാധാകൃഷ്ണന്‍, ഭരതന്‍, സരോജിനി, രതി, രമ.