പിക്കപ്പ് വാന്‍ ക്വാളിസില്‍ ഇടിച്ചു, ക്വാളിസ് നിര്‍ത്തിയിട്ട ഓട്ടോറിക്ഷയിലും; നാദാപുരത്ത് മൂന്ന് വാഹനങ്ങള്‍ അപകടത്തില്‍പ്പെട്ടു


നാദാപുരം: ആവോലത്ത് മൂന്ന് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. എയര്‍പോര്‍ട്ട് റോഡിലാണ് വാഹനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചത്. വന്‍ ദുരന്തമാണ് ഒഴിവായത്.

നാദാപുരത്ത് നിന്ന് തൂണേരി ഭാഗത്തേക്ക് പോവുകയായിരുന്ന പിക്കപ്പ് വാന്‍ എതിരെ വരികയായിരുന്ന ക്വാളിസ് വാനില്‍ ഇടിക്കുകയും, ക്വാളിസ് വാന്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ ഇടിക്കുകയുമായിരുന്നു. നാദാപുരം തലശ്ശേരി സംസ്ഥാനപാതയില്‍ ഇന്ന് വൈകിട്ട് 3.30 ഓടെയാണ് അപകടം നടന്നത്.

മൂന്നു വാഹനങ്ങള്‍ക്കും അപകടത്തില്‍ കേടുപാട് സംഭവിച്ചു. അപകട സമയത്ത് സ്ഥലത്ത് ആളുകള്‍ ഇല്ലാത്തതും വാഹനങ്ങളില്‍ മറ്റ് യാത്രക്കാര്‍ ഇല്ലാത്തതും കാരണം വന്‍ ദുരന്തം ഒഴിവായി. നാദാപുരം പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി.