നാലുപേര്‍ ചേര്‍ന്ന് തരിശുഭൂമിയില്‍ പൊന്നുവിളയിച്ചു; തിരുവങ്ങൂരില്‍ കൊയ്ത്തുത്സവം


കൊയിലാണ്ടി: തിരുവങ്ങൂരില്‍ അഞ്ച് എക്കര്‍ തരിശു ഭൂമിയില്‍ നാല് പേര്‍ ചേര്‍ന്ന് നടത്തിയ കൃഷിയുടെ കൊയ്ത്തുത്സവം ചേമഞ്ചേരി ഗാമ പഞ്ചായത്ത് പ്രസിഡണ്ട് സതി കിഴക്കയില്‍ ഉദ്ഘാടനം ചെയ്തു. കര്‍ഷകരായ അശോകന്‍ കോട്ട്, കെ ജി കുറുപ്പ് വിജയന്‍ കണ്ണഞ്ചേരി, ബാലു പൂക്കാട് എന്നിവര്‍ ചേര്‍ന്നാണ് കൃഷിയിറക്കിയത്. കൂടുതല്‍ തരിശുഭൂമികള്‍ ഏറ്റെടുത്ത് കൃഷി യോഗ്യമാക്കാനുള്ള തയ്യാറെടുപ്പിലാണ് നാലുപേരും.

വൈസ് പ്രസിഡന്റ് കെ.അജ്‌നാഫ്, വികസന സ്റ്റാന്റിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ എം.ഷീല, വി.കെ അബ്ദുള്‍ ഹാരിസ്, അതുല്യബൈജു, മെമ്പര്‍മാരായ സുധ തടവങ്കയ്യില്‍, റസീന ഷാഫി, സി.ലതിക,വിജയന്‍ കണ്ണഞ്ചേരി, പി.ശിവദാസന്‍, കൃഷി ഓഫീസര്‍ വിദ്യ ബാബു എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.