ദുരൂഹതകളുയർത്തി കുറ്റ്യാടി തീപിടുത്തം; പരിശോധനകൾക്കു ശേഷവും കാരണം വ്യക്തമായിട്ടില്ല


കുറ്റ്യാടി: വിദഗ്ധ പരിശോധനകൾക്കൊടുവിലും കാരണം വ്യക്തമാവാതെ കുറ്റ്യാടി തീപിടുത്തം. ശനിയാഴ്ച്ച വൈകിട്ടോടെയാണ് തീപിടുത്തമുണ്ടായത്. വേ​ളം കി​ണ​റു​ള്ള ക​ണ്ടി​മു​ക്ക് വെ​ള്ളാ​ക്കൊ​ടി വി.​കെ. സി​ദ്ദീ​ഖി​ന്‍റെ ച​ന്ദ​ന​മ​ഴ എ​ന്ന ഫാ​ന്‍​സി ആ​ന്‍​ഡ്​ ഗ്രോ​സ​റി ക​ട​യി​ല്‍​നി​ന്നാ​ണ് തീ​പ​ട​ര്‍​ന്ന​ത്.

ചന്ദനമഴ ഫാന്‍സി, സോപ്പുകട, ലൈവ് ഫൂട്ട് വെയര്‍,  എന്നി കടകളാണ് ശനിയാഴ്ച്ച നടന്ന തീപിടുത്തത്തില്‍ കത്തിനശിച്ചത്. അടച്ചിട്ട ഫാന്‍സി കടയുടെ പിന്‍ഭാഗത്തുനിന്നാണ് ആദ്യം തീ ഉയര്‍ന്നതെന്നും പിന്നീട് കടക്കുള്ളിലേക്ക് വ്യാപിക്കുകയായിരുന്നു എന്നുമാണ് പരിസരത്തെ കടയുടമകള്‍ പറയുന്നത്. ഫാൻസി കടയിൽ നിന്നും സമീപത്തുള്ള സോപ്പുകടയിലേക്കും ചെരുപ്പുകടയിലേക്കും തീ പടരുകയായിരുന്നു. ഒരു ഇടനാഴിയിലാണ് ഈ കടകൾ പ്രവർത്തിച്ചിരുന്നത്.

തീ ​ക​ട​യി​ല്‍ നി​ന്നു​ണ്ടാ​യ​ത​ല്ല പു​റ​ത്തു​നി​ന്ന് ഉ​ണ്ടാ​യ​താ​വാ​മെ​ന്നും സം​ഭ​വ​ത്തി​ല്‍ ദുരൂഹതയുണ്ടെന്നാണ് കടയുടമ സി​ദ്ദീ​ഖ് പ​റ​ഞ്ഞു. സംഭവ സമയത്ത് കടയിലാരുമുണ്ടായിരുന്നില്ല. മൂ​ന്ന് സ്ത്രീ ​തൊ​ഴി​ലാ​ളി​ക​ളാ​ണ് ക​ട​യി​ല്‍ ഉള്ളത്. ആറുമണിയോടെ അവർ കടയടച്ച് പോയിരുന്നു. ഫാ​ന്‍​സി സാ​ധ​ന​ങ്ങ​ളു​ടെ വി​ത​ര​ണം ചെയ്യാനായി ഞാനും പുറത്ത് പോയിരുന്നു. ക​ട​യി​ലെ ആ​റ് സി.​സി ടി.​വി ക്യാമറകളുണ്ടായിരുന്നെങ്കിലും ക്യാമറകളും പ്രോ​സ​സ​റും ക​ത്തി​ന​ശി​ച്ച​തി​നാ​ല്‍ ദൃ​ശ്യ​ങ്ങ​ള്‍ ലഭിച്ചിട്ടില്ല എന്നും സി​ദ്ദീ​ഖ് കൂട്ടിച്ചേർത്തു.

ഫോ​റ​ന്‍​സി​ക് വി​ദ​ഗ്ധ സ​ഫ്ന, വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ന്‍ ജി​ജേ​ഷ് പ്ര​സാ​ദ്, കെ.​എ​സ്.​ഇ.​ബി സ​ബ് എ​ന്‍​ജി​നീ​യ​ര്‍ ഷൈ​ജു, ഡോ​ഗ് സ്​​ക്വാ​ഡ് എന്നിവരടങ്ങിയ സംഘം ഇന്നലെ എത്തി പരിശോധന നടത്തിയിരുന്നു.

ഷോ​ര്‍​ട്ട് സർക്യൂട്ടിട് എന്ന സാധ്യതയാണ് സ്ഥ​ലം എം.​എ​ല്‍.​എ കെ.​പി. കു​ഞ്ഞ​മ്മ​ദ്​ കു​ട്ടി ചൂണ്ടി കാട്ടിയത്. എ​ന്നാ​ല്‍, ഷോ​ര്‍​ട്ട് സ​ര്‍​ക്യൂ​ട്ടി​നു കാ​ര​ണ​ങ്ങ​ള്‍ ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന് കു​റ്റ്യാ​ടി കെ.​എ​സ്.​ഇ.​ബി അ​ധി​കൃ​ത​ര്‍ പ​റ​ഞ്ഞു. പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ല്‍ സ​ര്‍​വി​സ് വ​യ​ര്‍ പൊ​ട്ടി​വീ​ണ​താ​യി ക​ണ്ടി​ട്ടി​ല്ല.

ഇ​ല​ക്‌ട്രി​ക്ക​ല്‍ ഇൻസ്പെക്ടറേറ്റിലെ വി​ദ​ഗ്ധ​ര്‍ കൂടുതൽ പ​രി​ശോ​ധ​ന ന​ട​ത്തും. ഫോ​റ​ന്‍​സി​ക് വിദഗ്ധരും സാമ്പിളുകൾ ശേ​ഖ​രി​ച്ചി​ട്ടു​ണ്ട്. വിദഗ്ധ പരിശോധനയ്ക്കായി ലാ​ബി​ലേ​ക്ക് അ​യ​ക്കും. ഡോ​ഗ് സ്‌ക്വാഡ് എത്തിയിരുന്നെങ്കിലും കാ​ര​ണം ക​ണ്ടെ​ത്താ​നാ​യി​​ല്ല. നാ​ദാ​പു​രം ഡി​വൈ.​എ​സ്.​പി ജേ​ക്ക​ബ്, കു​റ്റ്യാ​ടി എ​സ്.​ഐ പി. ​ഷ​മീ​ര്‍ എ​ന്നി​വ​ര്‍ സം​ഘ​ത്തോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്നു.

തീ ​കെ​ടു​ത്തി​യ നാദാപുരം അ​ഗ്നി​ര​ക്ഷ സേ​ന​യും കാരണം വ്യക്തമല്ല എന്നാണ് കൊയിലാണ്ടി ന്യൂസ് ഡോട്ട് കോമിനോട് പറഞ്ഞത്. നാദാപുരത്ത് നിന്ന് രണ്ടു യൂണിറ്റെത്തിയാണ് തീ അണച്ചത്. പേരാമ്പ്രയിൽ നിന്നൊരു യൂണിറ്റും എത്തിയിരുന്നു.

മ​ലേ​നാ​ണ്ടി പറമ്പിലുണ്ടായിരുന്ന കടകളാണ് കത്തിനശിച്ചത്. പ​റ​മ്ബി​ലെ വീ​ട്ടി​ലേ​ക്കു​ണ്ടാ​യി​രു​ന്ന റോ​ഡ് ഒ​ഴി​വാ​ക്കി അ​ത്ര​യും ഭാ​ഗം ടി​ന്‍ ഷീ​റ്റ് കൊ​ണ്ടും ടാ​ര്‍​പോ​ളി​ന്‍​കൊ​ണ്ടും ഷെ​ഡ് നി​ര്‍​മി​ച്ച്‌ അ​തി​ലാ​ണ് ഫാ​ന്‍​സി ഷോ​പ്പ് പ്ര​വ​ര്‍​ത്തി​ച്ച​ത്. അ​ത് മു​ഴു​വ​ന്‍ ചാ​മ്ബ​ലാ​യി. 20 ല​ക്ഷ​ത്തോ​ളം രൂ​പ​യു​ടെ ന​ഷ്ട​മു​ണ്ട്. ചെരുപ്പ് കടക്കും ആറുലക്ഷത്തോളം നഷ്ട്ടമുണ്ടായിട്ടുണ്ട്.